നിരഞ്ജൻ അഭി.
മസ്കറ്റ് : പ്രവാസിയായ പത്തനംതിട്ട സ്വദേശി പ്രശാന്ത് തമ്പി (33)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒമാനിലെ നിസ്‌വയിൽ ജെ സി ബി ഓപ്പറേറ്റർ ആയിരുന്നു പത്തനംതിട്ട കോന്നി പയ്യാനമൺ സ്വദേശിയും അവിവാഹിതനുമായ പ്രശാന്ത് തമ്പി.
ഇബ്ര എന്ന സ്ഥലത്ത് ജോലി ചെയ്തിരുന്ന പ്രശാന്ത് ഒന്നരമാസം മുമ്പാണ് നിസ്‌വയിൽ എത്തിയത്.
വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മരിക്കാൻ പോകുകയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ശേഷം താമസ സ്ഥലത്തു ജോലി ചെയ്തിരുന്ന ജെ സി ബി യുടെ കൈ ഉയർത്തിവെച്ചു അതിൽ തൂങ്ങി മരിക്കുകയായിരുന്നു.
പെട്ടന്ന് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.
നിസ്‌വാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കൾ.
നിരഞ്ജൻ അഭി.