ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം {പി ജെ എസ്സ് ) പന്ത്രണ്ടാം വാര്‍ഷികത്തിൽ പ്രഖ്യാപിച്ച കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ അവർഡുകൾ വിതരണം ചെയ്തു,
പിജെസ് മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന ഉല്ലാസ് കുറുപ്പിന്റെ സ്മരണ നിലനിർത്തുന്നതിനായി വർഷംതോറും വാർഷികത്തിൽ ജിദ്ദയിലെ കലാ-സാംസ്കാരിക,സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കു നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ഈ വര്‍ഷം നാടക രംഗത്തെ മികച്ച സംഭാവനയ്ക്ക് ജിദ്ദയിലെ നാടക രംഗത്ത് പ്രവർത്തിക്കുന്ന മികച്ച കലാകാരന്മാരിൽ ഒരാളായ ശ്രീ. മുഹ്സിൻ കാളികാവിനും, പിജെസ് ഫൗണ്ടർ മെമ്പറും, എക്സിക്യൂട്ടീവ് അംഗവും, ജിദ്ദയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ജിദ്ദയിൽ മരണപ്പെട്ട ഷാജി ഗോവിന്ദന്റെ സ്മരണ നിലനിർത്തുന്നതിനായി ജിദ്ദയിലെ ജീവകാരുണ്യ മേഖലയിൽ സജീവമായ അറിയപ്പെടുന്ന ശ്രീ. കെ.റ്റി.എ. മുനീറിനും, പിജെഎസ്സ് അംഗങ്ങളുടെ മക്കളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പന്ത്രണ്ടാം ക്ലാസ്സ് പാസ്സായ മാസ്റ്റർ രോഹൻ കോശി തോമസിനും നൽകുന്ന അവർഡുകൾ ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ലഘു ചടങ്ങിൽ പ്രസിഡൻറ് എബി കെ ചെറിയാൻ മാത്തൂർ കൈമാറി.

ജനറൽ സെക്രട്രി വിലാസ് അടൂർ , ഖജാൻജി സിയാദ് അബ്ദുള്ള പടുതോട് , വൈസ് പ്രസിഡൻറ് അലിതേക്കുതോട്, ഉപദേശകകമ്മിറ്റി കൺവിനർ നൌഷാദ് അടൂർ , പി ആർ ഒ യും, ചീഫ് ഏരിയ കോർഡിനേറ്ററുമായ അനിൽ കുമാർ പത്തനംതിട്ട തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അനിൽ കുമാർ പത്തനംതിട്ട
