റിപ്പോർട്ട്: അനില്‍കുമാര്‍ പത്തനംതിട്ട
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം {പി ജെ എസ്സ്} ക്രിസ്തുമസ്സ് – പുതുവത്സരാഘോഷങ്ങൾ വിവിധയിനം കലാ പരിപാടികളോടുകൂടി ഓണ്‍ലൈനില്‍ നടത്തി. പ്രസിഡന്റ് എബി കെ ചെറിയാന്‍ മാത്തൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രോഗ്രാമിൽ നാട്ടില്‍ നിന്നുമുള്ള പ്രൊഫസ്സര്‍ സാം വി. ഡാനിയല്‍ മുഖ്യപ്രഭാഷണം നടത്തി, കള്‍ച്ചറല്‍ കണ്‍വീനര്‍ സന്തോഷ് കടമ്മനിട്ട മുഖ്യ അവതാരകന്‍ ആയിരുന്നു. വൈസ്പ്രസിഡന്റ് അഡ്മിന്‍ ജയന്‍ നായര്‍, ഖജാന്‍ജി സിയാദ് അബ്‌ദുള്ള പടുതോട് , പി .ആര്‍. ഓ. അനില്‍കുമാര്‍ പത്തനംതിട്ട ,ബാലജന സഖ്യം കണ്‍വീനര്‍ സന്തോഷ് കെ. ജോണ്‍, മാഗസിന്‍ കണ്‍വീനര്‍ മനോജ് മാത്യു അടൂര്‍ , വനിതാവിഭാഗം കണ്‍വീനര്‍ സുശീല ജോസഫ്, ബാലജന വിഭാഗംപ്രസിഡന്റ് നബീല്‍ നൗഷാദ് തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി ,
ജിദ്ദയിലും നാട്ടിലുമുള്ള മെംബര്‍മാരും കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധയിനം പരിപാടികള്‍ ചടങ്ങിനു മാറ്റുകൂട്ടി, കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വിവിധ കലാപരിപാടികളില്‍ അവതരിപ്പിച്ചു, വിവിധയിനം ഡാന്‍സുകള്‍ , കവിത , സംഗീത വിരുന്ന്, വെസ്റ്റേണ്‍ മ്യൂസിക് മുതലായവ പി ജെ എസ്സ് മെംബര്‍മാര്‍ തന്നെ ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.
ഗ്രാഫിക്സ് ഡിസൈനുകൾക്ക് ആർട്ടിസ്റ്റ് അജയകുമാര്‍ മേല്‍നോട്ടം വഹിച്ചു , ജനറൽ സെക്രട്ടറി വിലാസ് അടൂര്‍ സ്വാഗതവും വൈസ്പ്രസിഡന്റ് ആക്ടിവിറ്റി അലി തേക്കുതോട് നന്ദിയും പറഞ്ഞു. സമൂഹത്തിലെ നാനതുറകളിലുള്ള കലാസ്നേഹികളും സംഘടനപ്രതിനിതികളും പരിപാടികള്‍ ഓണ്‍ലൈനില്‍ വീക്ഷിച്ചു.