17.1 C
New York
Saturday, January 22, 2022
Home Nattu Vartha പത്തനംതിട്ട ജില്ലയിലെ കമ്മ്യുണിറ്റി കിച്ചണുകൾക്ക് കൈത്താങ്ങുമായി ജിദ്ദ പത്തനംതിട്ട ജില്ലാസംഗമം.

പത്തനംതിട്ട ജില്ലയിലെ കമ്മ്യുണിറ്റി കിച്ചണുകൾക്ക് കൈത്താങ്ങുമായി ജിദ്ദ പത്തനംതിട്ട ജില്ലാസംഗമം.

അനിൽ കുമാർ പത്തനംതിട്ട

ജിദ്ദ: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യുണി കിച്ചണുകൾക്ക് ആഹാര സാധനങ്ങളും അണുവിമുക്ത സാധനങ്ങളും വിതരണം ചെയ്തുകൊണ്ട് ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ് ) കോവിഡ് കാല ചാരിറ്റി നന്മ പ്രവർത്തങ്ങൾ കൂടുതൽ ഊർജ്ജ്വസ്വലമാക്കി. പത്തനംതിട്ട ജില്ലയിലെ അടൂർ , പന്തളം മുൻസിപ്പാലിറ്റി, ഇലന്തൂർ, വടശ്ശേരിക്കര, പെരുനാട്, തേക്കുതോട്, കടപ്ര, ചിറ്റാർ, ഓമല്ലൂർ, ചെന്നീർക്കര, വള്ളിക്കോട് തുടങ്ങിയ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിവിധ ആഹാരവസ്തുക്കൾ അടങ്ങുന്ന ഭക്ഷ്യവസ്തുക്കൾ നേരിട്ട് എത്തിച്ചു നൽകുകകയും .കൂടാതെ മെംബർമാരും അവരുടെ കുടുംബങ്ങളും ഈ സംരംഭത്തിൽ പങ്കാളികൾ ആയി കിറ്റുകൾ വിവിധ പഞ്ചായത്തുകളിൽ വിതരണം നടത്തുകയും ചെയ്തു .

ജില്ലയിലെ കൂടുതൽ പഞ്ചായത്തുകൾക്ക് ഈ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ജീവകാരുണ്യ പ്രവർത്തന കൺവീനർ മനോജ് മാത്യു അടൂർ അറിയിച്ചു. ഏതാനും മാസങ്ങൾക്കു മുൻപ് പി.ജെ.എസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഉപകരണങ്ങൾ ജില്ലയിലെ വിവിധ പഞ്ചായത്തുകൾക്ക് കൈമാറിയ ശേഷം പി.ജെ.എസ് ഏറ്റെടുക്കുന്ന മറ്റൊരു വലിയ ദൗത്യമാണ് ഈ ഭക്ഷ്യ വിതരണമെന്ന് ഭാരവാഹികളായ പ്രസിഡൻറ് ജയൻ നായർ പ്രക്കാനം വൈസ് പ്രസിഡന്റ്മാരായ അലി തേക്കുതോട് , ജോസഫ് വർഗ്ഗിസ് വടശേരിക്കര , ജനറൽ സെക്രട്ടറി അയൂബ് ഖാൻ പന്തളം, ട്രഷറർ സന്തോഷ് കെ ജോൺ എന്നിവർ അറിയിച്ചു.

ഈ പ്രവർത്തനങ്ങൾക്ക് പി.ജെ.എസ് പ്രസിഡന്റ് ജയൻ നായർ പ്രക്കാനം, സന്തോഷ് ജി നായർ, മാത്യു തോമസ്, ജോസഫ് നെടിയവിള , യൂണിറ്റ് പ്രസിഡൻറ് മെഹബൂബ് അഹമ്മദ്, സുഹൈബ് പന്തളം , പ്രണവം ഉണ്ണി കൃഷ്ണൻ, ശശിനായർ തുടങ്ങിയവർ ഭക്ഷ്യധാന്യ വിതരണത്തിന് നേതൃത്വം നൽകി. എബി ചെറിയാൻ മാത്തൂർ, വിലാസ് അടൂർ, സിയാദ് അബ്ദുള്ള പടുതോട്, ജോർജ് വർഗീസ്, അനിൽ കുമാർ പത്തനംതിട്ട, വർഗീസ് ഡാനിയൽ, നൌഷാദ് അടൂർ, സജി കുറുങ്ങാട്ട്, സന്തോഷ് പൊടിയൻ, മനു പ്രസാദ് ആറന്മുള, ആർട്ടിസ്റ്റ് അജയകുമാർ, ഷറഫുദീൻ മൌലവി ചുങ്കപ്പാറ, നവാസ് റാവുത്തർ ചിറ്റാർ, അനിയൻ ജോർജ്ജ് തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ചിത്രത്തിൽ: ജിദ്ദ പത്തനംതിട്ട ജില്ലാസംഗമം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കമ്മ്യുണി കിച്ചണുകൾക്ക് ആഹാര സാധനങ്ങളും അണുവിമുക്ത സാധനങ്ങളും വിതരണം ചെയ്യുന്നു.

അനിൽ കുമാർ പത്തനംതിട്ട

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: