വാർത്ത: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : തൊഴിൽ, വിസ നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് സൗദിയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്ന 285 ഇന്ത്യൻ തടവുകാരെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചയച്ചു.
സൗദി എയർ ലൈൻസിന്റെ വിമാനത്തിൽ ദമ്മാം അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും ഡൽഹിയിലേക്കാണ് ഇവരെ കൊണ്ടുപോയത്.
മലയാളികൾ 8, തെലുങ്കാന സ്വദേശികൾ 20, ബീഹാറികൾ 18, ജമ്മു കാശ്‍മീർ സ്വദേശികൾ 13, രാജസ്ഥാനികൾ 12, തമിഴ് നാട്ടുകാർ 36, ഉത്തർ പ്രദേശ് 88, പശ്ചിമ ബംഗാൾ സ്വദേശികൾ 60, എന്നിങ്ങനെ ആണ് നാടുകടത്ത പെട്ടവരുടെ കണക്ക്.
ഇഖാമ പുതുക്കാതെയും ഹുറൂബ് കേസുകളിൽ അകപ്പെട്ടും തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയോ പിടിക്കപ്പെട്ടവരാണ് ബഹുഭൂരിപക്ഷം തടവുകാരും.
കൊറോണ കാലത്ത് ഉണ്ടായിരുന്ന ഇളവുകൾ നിറുത്തുകയും രോഗവ്യാപന തോത് കുറയുകയും ചെയ്തതോടെ സൗദിയിൽ പോലീസ് ചെക്കിങ് ശക്തമായി തുടരുകയാണ്.
നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാവുമെന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കി.
പുതുവർഷത്തിന്റെ ആദ്യ വാരത്തിൽ 580പേരെ നാടുകടത്തി. കഴിഞ്ഞ എട്ട് മാസത്തിനിടെ 4608 ഇന്ത്യക്കാരെ നാടുകടത്തിയതായി സൗദി വിദേശകാര്യ വിഭാഗം പുറത്ത് വിട്ട പത്ര കുറിപ്പിൽ പറയുന്നു. നിയമ ലംഘനങ്ങൾക്ക് പിടിക്കപ്പെടുന്ന വിദേശികളിൽ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്.