17.1 C
New York
Monday, August 15, 2022
Home Pravasi നാട്ടിലുള്ള സൗദി പ്രവാസികൾക്ക് തങ്ങളുടെ റി എൻട്രി വിസാ കാലാവധി നീട്ടിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാം

നാട്ടിലുള്ള സൗദി പ്രവാസികൾക്ക് തങ്ങളുടെ റി എൻട്രി വിസാ കാലാവധി നീട്ടിയിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാം

റിപ്പോർട്ട് : വിവേക് പഞ്ചമൻ, സൗദി

കരിപ്പൂർ : നാട്ടിലുള്ള സൗദി പ്രവാസികളുടെ ഇഖാമ, റി എൻട്രി, വിസിറ്റിംഗ് വിസാ കാലാവധികൾ ജുൺ 2 വരെ പുതുക്കി നൽകാനുള്ള സൗദി ഭരണകൂടത്തിൻ്റെ തീരുമാനം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ തങ്ങളുടെ റി എൻട്രി കാലാവധി പുതുക്കിയിട്ടുണ്ടോ എന്ന് നാട്ടിൽ നിന്ന് തന്നെ പ്രവാസികൾക്ക് സ്വയം പരിശോധിക്കാൻ സാധിക്കും.

https://muqeem.sa/#/visa-validity/check എന്ന ലിങ്കിൽ ക്ളിക്ക് ചെയ്താണു റി എൻട്രി കാലാവധി പരിശോധിക്കേണ്ടത്. വിസ നംബർ, ഇഖാമ നംബർ, പാസ്പോർട്ട് നംബർ, ഇഖാമ എക്സ്പയർ ഡേറ്റ്, ജനനത്തിയതി, വിസ എക്സ്പയർ ഡേറ്റ് എന്നിവയിൽ ഏതെങ്കിലും രണ്ട് വിവരങ്ങൾ പരിശോധിക്കുന്ന സമയത്ത് എൻ്റർ ചെയ്താണു റി എൻട്രിയുടെ നിലവിലെ കാലാവധി മനസ്സിലാക്കാൻ സാധിക്കുക.

അതേ സമയം ഇഖാമാ കാലാവാധി നാട്ടിലെ നെറ്റ് വർക്കിൽ പരിശോധിക്കാൻ സാധിക്കുന്ന കാര്യം പ്രയാസമായിരിക്കുമെന്നതിനാൽ സൗദിയിലുള്ള സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവരുടെ അബ്ഷിർ വഴി പരിശോധിക്കാൻ സാധിക്കുന്നതാണ്.

കൊറോണ മൂലം സൗദി പ്രവേശന വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിലെ പ്രവാസികളുടെ ഇഖാമ, റി എൻട്രി, വിസിറ്റിംഗ് വിസ കാലാവധികൾ രാജാവിൻ്റെ നിർദ്ദേശപ്രകാരം ജൂൺ 2 വരെ പുതുക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ജവാസാത്ത് അറിയിച്ചിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് പട്ടിക ഇന്ന് (ആഗസ്റ്റ് 15) ന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 16, 17 തിയതികളിലാണ് പ്രവേശന നടപടികൾ. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate...

പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു :പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം.

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. രാത്രി...

‘സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനം’; ആശംസകൾ നേർന്ന് രാഷ്ട്രപതി.

ഡല്‍ഹി: എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾ രാജ്യത്തിന്റെ സുരക്ഷക്കും അഭിവൃദ്ധിക്കുമായി പ്രവർത്തിക്കണം, സ്വാതന്ത്ര്യദിനം രാജ്യ സ്‌നേഹത്തിന്റെ ദിനമാണ്, സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഉത്സാഹത്തോടെ എല്ലാവരും പങ്കെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു....

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: