വാർത്ത: കുര്യൻ പ്രക്കാനം
കാനഡയിലെ ചെറുതും വലുതുമായ മലയാളീ സംഘടനകളുടെ കൂട്ടായ്മയായ നഫ്‌മ കാനഡായുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പങ്കെടുക്കുന്നു.
റിപ്പബ്ലിക്‌ദിനാഘോഷത്തോട് അനുബന്ധിച്ചു നഫ്‌മ കാനഡയുടെ യൂത്ത് വിംഗ് പ്രവർത്തോനോത്‌ഘാടനം രാജ്യത്തിൻറെ പ്രിയങ്കരിയായ യുവ മേയർ കുമാരി ആര്യ രാജേന്ദ്രൻ നിർവഹിക്കുമെന്ന് നഫ്‌മ കാനഡ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് രാജശ്രീ നായർ,നാഷണൽ വൈസ് പ്രസിഡണ്ടുമാരായ ശ്രീ അജു ഫിലിപ്പ് , ശ്രീ സുമൻ കുര്യൻ ,ഡോ സിജു ജോസഫ് എന്നിവർ അറിയിച്ചു.

കാനഡയിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെയും സംഘടനകളിലെയും മലയാളീ സംഘടനാ യുവനേതാക്കളെ മലയാളീ സംഘടനാ മുഖ്യധാരയിലേക്ക് ഉയർത്തി കനേഡിയൻ ദേശീയതലത്തിൽ മലയാളീ യുവജന നേതൃത്വത്തെ ഉയർത്തിക്കൊണ്ടു വരുകയെന്ന ലക്ഷ്യവുമായാണ് നഫ്‌മ കാനഡ യൂത്ത് വിങ്ങ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് കനേഡിയൻ മലയാളീ ഐക്യവേദി പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം പറഞ്ഞു.
യുവജനങ്ങളെ മലയാളി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ നഫ്‌മ കാനഡ നടത്തുന്ന പ്രവർത്തനങ്ങളിൽ തങ്ങൾ സന്തോഷം രേഖപെടുത്തുന്നതായി നഫ്‌മ കാനഡ നാഷണൽ യൂത്ത് കോർഡിനേറ്റേഴ്‌സ് ആയ ഭാഗ്യശ്രീ കണ്ടൻചാത്താ, ഹന്നാ മാത്യു ,ദിവ്യ അലക്സ് ,മെറിൽ വർഗീസ്, റ്റാനിയാ എബ്രഹാം, റ്റാനിയ ചെർപ്പുകാരൻ തുടങ്ങിയവർ അഭിപ്രായപ്പെട്ടു
നഫ്‌മാ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഒരു വൻ വിജയം ആക്കണമെന്ന് ജനറൽ സെക്രട്ടറി പ്രസാദ് നായർ ട്രഷറർ ശ്രീ സോമൻ സക്കറിയ, നാഷണൽ സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ , ജോജി തോമസ്, സജീബ് ബാലൻ,മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണൽ ജോയിൻട്രഷറർ സജീബ് കോയ , ജെയ്സൺ ജോസഫ്, ടിനോ വെട്ടം , ബിജു ജോർജ്, ഗിരി ശങ്കർ ,അനൂപ് എബ്രഹാം ,സിജു സൈമൺ,ജാസ്മിൻ മാത്യു , ജെറി ജോയ് ,ജിനീഷ് കോശി ,അഖിൽ മോഹൻ. ജൂലിയൻ ജോർജ്, മനോജ് കരാത്ത , ഇർഫാത് സയ്ദ്,ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവിൽ , മോൻസി തോമസ് ,ജെറിൻ നെറ്റ്‌കാട്ട് , ഷെല്ലി ജോയി എന്നി NFMA Canada യുടെ നേതാക്കൾ അഭ്യർത്ഥിച്ചു.
-കുര്യൻ പ്രക്കാനം-
