17.1 C
New York
Thursday, June 30, 2022
Home Pravasi നഗരങ്ങൾക്ക് പുതുമുഖം ചാർത്താനൊരുങ്ങി ഷാർജ

നഗരങ്ങൾക്ക് പുതുമുഖം ചാർത്താനൊരുങ്ങി ഷാർജ

 

ഷാർജ: പൗരന്മാരുടെ ആരോഗ്യം ജീവിതം ചുറ്റുപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ക്ഷേമ പ്രവർത്തനങ്ങളുമായി നഗരങ്ങളിൽ കൂടുതൽ വികസനം ലക്ഷ്യമിട്ട് ഷാർജ. എമിറേറ്റിലെ നഗരങ്ങളിൽ ആരോഗ്യകരമായ പാർപ്പിടം, നിലവാരമുള്ള റോഡുകൾ, ശുചിത്വം തുടങ്ങി എല്ലാ തലങ്ങളിലുമുള്ള വികസനമാണ് ലക്ഷ്യമിടുന്നത്.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇത് സംബന്ധിച്ച്​ തീരുമാനങ്ങൾ വ്യക്തമാക്കിയത്. ഷാർജ റേഡിയോയിലും ടി. വിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ഡയറക്‌ട് ലൈൻ പരിപാടിയിലൂടെയാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. കൂടാതെ പരിപാടിയിൽ അദ്ദേഹത്തിന് മുമ്പിലെത്തിയ പൗരന്മാരുടെ പരാതികളോടും അപ്പീലുകളോടും പ്രതികരിച്ചു.

സാമ്പത്തികം, തൊഴിൽ, കുടുംബം തുടങ്ങി വിവിധങ്ങളായ പ്രശ്നങ്ങളാണ് ശൈഖ്​ സുൽത്താന്‍റെ മുമ്പിൽ പരാതികളായി എത്തിയത്. ഓരോ പരാതികളും പ്രത്യേകം കൈകാര്യം ചെയ്തിട്ടുണ്ട്​. ഷാർജ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ ഹസൻ യാക്കൂബ് അൽ മൻസൂരി ആതിഥേയത്വം വഹിച്ച ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേക്ഷണം ചെയ്ത ഡയറക്ട് ലൈൻ പരിപാടിയിലൂടെയാണ് അദ്ദേഹം പൗരന്മാരുടെ പരാതികൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകിയത്.

റിപ്പോർട്ടർ,
രവി കൊമ്മേരി.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: