റിപ്പോർട്ട്: നിരഞ്ജൻ അഭി
ദുബായ് : ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ആരംഭിച്ച നൈപുണ്യ പരിശീലന കേന്ദ്രം വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ദുബൈയിൽ ഉത്‌ഘാടനം ചെയ്തു.
ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമാൻ പുരി, യു എ ഇ യിലെ ഡി.പി.എസ് സൊസൈറ്റി ചെയർമാൻ ദിനേശ് കോത്താരി എന്നിവർ സംബന്ധിച്ചു. ജബൽ അലി ഡിസ്‌ക്കവെറി ഗാർഡനു സമീപത്തെ ഡൽഹി പ്രൈവറ്റ് സ്കൂളിലാണ് പരിശീലന കേന്ദ്രം.
അറബി ഭാഷ, കമ്പ്യൂട്ടർ സാക്ഷരത എന്നിവയിലാണ് തുടക്കത്തിൽ പരിശീലനം നൽകുക.
വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെട്ട് ജോലി ചെയ്തു സ്വന്തം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി കഠിനമായി അധ്വാനിക്കുന്ന തൊഴിലാളികൾ രാഷ്ട്രനിർമാണത്തിലാണ് പങ്കാളികൾ ആകുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സംവാദത്തിനിടെ പറഞ്ഞു.എല്ലാവരെയും തുല്യരായി പരിഗണിക്കുകയും ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്നയു. എ. ഇ നേതൃത്വത്തെ മന്ത്രി പ്രശംസിക്കുകയും ചെയ്തു..
കോവിഡ് പോലുള്ള ദുഷ്‌കര സാഹചര്യത്തിൽ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രേശ്നങ്ങളെക്കുറിച്ച് ബോധവനാണെന്നും വിദേശത്തു നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
നിരഞ്ജൻ അഭി.

പ്രവാസികൾക്ക് ഒരു പൊൻതൂവൽകൂടി..അഭിമാനിക്കുന്നു.’