17.1 C
New York
Saturday, October 16, 2021
Home Pravasi ദുബയ് ജബല്‍ അലിയില്‍ ക്ഷേത്രം നിര്‍മിക്കുന്നു; ഉദ്ഘാടനം ദസറ ദിനത്തില്‍

ദുബയ് ജബല്‍ അലിയില്‍ ക്ഷേത്രം നിര്‍മിക്കുന്നു; ഉദ്ഘാടനം ദസറ ദിനത്തില്‍

ദുബായ്: ദുബായ് ജബല്‍ അലിയില്‍ പുതിയ ഹിന്ദു ക്ഷേത്രം ഒരുങ്ങുന്നു. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ഡിസൈന്‍ അറബ് വാസ്തുശില്‍പ മാതൃകയിലാണ്. 2020 ആഗസ്ത് 29ന് തറക്കല്ലിട്ട ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടങ്ങളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായതായി ദുബായ് ഹിന്ദു ടെമ്പിള്‍ ട്രസ്റ്റിമാരിലൊരാളായ രാജു ഷ്രോഫ് അറിയിച്ചു. ബര്‍ദുബായിലെ സിന്ധി ഗുരുദര്‍ബാറിന്റെ ഭാഗമായാണ് ജബല്‍ അലിയിലെ ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയോട് ചേര്‍ന്ന് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്.

അബുദാബിയിലെ അബൂ മുറൈഖയില്‍ ഒരുങ്ങുന്ന ആദ്യ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിറിനു പുറമെയാണ് ജബല്‍ അലിയില്‍ പുതിയ ക്ഷേത്രം ഒരുങ്ങുന്നത്. പരമ്പരാഗത രീതിയില്‍ കൊത്തുപണികളാല്‍ തീര്‍ത്ത തൂണുകളില്‍ നിര്‍മിക്കുന്ന അബുദാബി ക്ഷേത്രത്തിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

ആധുനികത തുളുമ്പി നില്‍ക്കുന്ന ദുബായില്‍ നിര്‍മിക്കുന്ന ക്ഷേത്രമെന്ന നിലയ്ക്ക് ആധുനിക വാസ്തുശില്‍പ രീതിയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നതെന്ന് രാജു ഷ്രോഫ് പറഞ്ഞു. ആധുനികതയോടൊപ്പം അറേബ്യന്‍ നിര്‍മാണ രീതി കൂടി സമ്മേളിച്ചതാകും പുതിയ ക്ഷേത്രം. അതേസമയം ഹിന്ദു വാസ്തുശില്‍പ നിയമങ്ങള്‍ പാലിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.

കണ്ണൂർ: അച്ഛൻ പുഴയിലേക്ക് തള്ളിയിട്ടു, മകൾ മരിച്ചു, ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി.  തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയത്. അന്‍വിതയെയും...

ഈശോ ജേക്കബിന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഹ്യൂസ്റ്റൺ: ഹൂസ്റ്റണിലെ സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഈശോ ജേക്കബിന്റെ അകാല വേർപാടിൽ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. . ഹ്യൂസ്റ്റനിൽ നിന്ന് 1988...

പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാംപ് തുടങ്ങി.

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്ബ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു...

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...
WP2Social Auto Publish Powered By : XYZScripts.com
error: