17.1 C
New York
Friday, September 17, 2021
Home Pravasi തൊഴിലാളികൾക്ക് ശമ്പളം യഥാ സമയം അക്കൗണ്ടിൽ എത്തിയില്ലെങ്കിലും ലീവും വിശ്രമ സമയവും അനുവദിച്ചില്ലെങ്കിലും ഓവർ ടൈം...

തൊഴിലാളികൾക്ക് ശമ്പളം യഥാ സമയം അക്കൗണ്ടിൽ എത്തിയില്ലെങ്കിലും ലീവും വിശ്രമ സമയവും അനുവദിച്ചില്ലെങ്കിലും ഓവർ ടൈം മണി നൽകിയില്ലെങ്കിലും സ്പോൺസർക്ക് പിഴ

വിവേക് പഞ്ചമൻ, സൗദി

തൊഴിലാളികളുടെ ശമ്പളം നൽകാൻ വൈകുന്ന തൊഴിലുടമകൾ ക്കുള്ള ശിക്ഷ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം ഓർമ്മപ്പെടുത്തി.

നിയമ പരമായ രേഖകൾ ഇല്ലാതെ ഒരു തൊഴിലാളി യുടെ ശമ്പളം ബാങ്ക് അക്കൗണ്ടിൽ എത്താൻ വൈകലും പിടിച്ച് വെക്കലും തൊഴിൽനിയമ പ്രകാരം കുറ്റകരമാണ്.

ഇത്തരം കേസുകളിൽ സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ആണ് പിഴ ചുമത്തുക.

പത്തിൽ താഴെ തൊഴിലാളികൾ ഉള്ള സ്ഥാപനത്തിന് 3000 റിയാൽ പിഴ ചുമത്തും. അതേ സമയം പത്തിൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനത്തിന് 5000റിയാൽ പിഴ ചുമത്തും.

സാലറി ലഭിക്കാത്തതും സാലറി പിടിച്ച് വെക്കപ്പെട്ടതുമായ തൊഴിലാളി കളുടെ എണ്ണത്തിനനുസരിച്ച് ആയിരിക്കും പിഴ ചുമത്തുക.

തൊഴിലാളിക്ക് ആഴ്ചയില് ഒരു ദിവസം അവധി നൽകാതിരിക്കുകയും ഓവർ ടൈം മണി നൽകാതെ ആർട്ടിക്കിൾ 98 പ്രകാരം നിശ്ചയിക്കപ്പെട്ട തൊഴിൽ സമയത്തേക്കാളുമധികം ജോലി ചെയ്യിപ്പിക്കുകയും ദിവസവും അനുവദിക്കപ്പെട്ട വിശ്രമ സമയം നൽകാതിരിക്കുകയും ചെയ്താൽ ഓരോ തൊഴിലാളി ക്കും 10,000 റിയാൽ എന്ന തോതിൽ പിഴ ചുമത്തുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

വിവേക് പഞ്ചമൻ, സൗദി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com