റിപ്പോർട്ട്: നിരഞ്ജൻ അഭി
മസ്കറ്റ്: രാജ്യത്ത് എത്തുന്ന മുഴുവൻ പേർക്കും ഏഴുദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയ സുപ്രീം കമ്മറ്റി തീരുമാനം തിങ്കളാഴ്ച മുതൽ നടപ്പിലാകും..
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ ഒമാനിൽ എത്തുന്ന മുഴുവൻ പേരും ഏഴുദിവസത്തെ ഹോട്ടൽ ക്വാറന്റീന് വിധേയമാകണം.
ഏതു ഹോട്ടലിലും യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്നതാണ് എന്ന് സിവിൽ ഏവിയേഷൻ അതൊരിറ്റി വകുപ്പ് അറിയിച്ചു..ഇതിൻറെ ചെലവ് യാത്രക്കാർ സ്വയം വഹിക്കണം. സ്വദേശികൾക്കും തൊഴിൽ,സന്ദർശക വിസയിൽ ഉള്ള വിദേശികൾക്കും നിർബന്ധിത ഇൻസ്ടിട്യൂഷണൽ ഹോട്ടൽ ക്വാറന്റീൻ നിയമം ബാധകമാണ്.
യാത്ര പുറപ്പെടുന്നതിനു മുമ്പ് മുൻകൂട്ടി ഹോട്ടൽ ബുക്കിംഗ് നടത്തണം.
അതായത് ഫെബ്രുവരി 15 മുതൽ ഒമാനിലേക്ക് ഉള്ള യാത്രക്കാരുടെ കൈവശം മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്ത രേഖകൾ ഉണ്ടെന്ന് വിമാനകമ്പനികൾ ഉറപ്പുവരുത്തണമെന്നും
സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശിച്ചു.
ഹോട്ടലുകളിലെ നിർബന്ധിത ക്വാറന്റീൻ നിലവിൽവരുന്നതോടെ ഒമാനിലേക്ക് ഉള്ള യാത്ര ചെലവേറും. ഒരാൾക്ക് ഒരാഴ്ചത്തേക്ക് താമസവും ഭക്ഷണവും അടക്കം 100 ലധികം റിയാൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബമായി വരുന്നവർക്ക് ഒരു മുറിയിൽ ഒരുമിച്ച് തങ്ങാൻ കഴിയും. ബാച്ചിലർ താമസക്കാർക്ക് പ്രത്യേക മുറികൾ ആയിരിക്കും അനുവദിക്കുക.
സ്വദേശികളും വിദേശികളും നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഹോം ക്വാറന്റീൻ അവസാനിപ്പിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചത്.
സുപ്രീം കമ്മിറ്റി നിർദേശ പ്രകാരം ബീച്ചുകളും,പാർക്കുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ഒരുതരത്തിലുള്ള ഒത്തുചേരലുകളും പാടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒമാനിൽ എത്തുന്ന മലയാളികളായ യാത്രക്കാർക്കായി ഒയാസിസ് ഹോട്ടൽ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്..
നാലുനേരം തനത് കേരള ഭക്ഷണങ്ങൾ അടങ്ങിയ ഏഴുദിവസത്തെ ഹോട്ടൽ ക്വാറന്റീൻ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്
വിവരങ്ങൾക്ക് ഒയാസിസ് ഹോട്ടലിന്റെ ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
97717529,90919136
നിരഞ്ജൻ അഭി.
