റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം: കഴിഞ്ഞ ഏതാനും ദിവസം മുമ്പ് മാത്രം നടപ്പിൽ വരുത്തിയ അബ്‌ഷീർ സർവീസ് ആയ തവക്കൽന ആപ്പിന് സാങ്കേതിക തകരാർ വന്നതോടെ ജനം പെരുവഴിയിൽ ആയി.
കൊറോണ വ്യാപനത്തോത് വർദ്ധിച്ചതിനെ തുടർന്നാണ് പുതിയ ആപ്പ് നിലവിൽ വന്നത്.
ഇതനുസരിച്ച് തവക്കൽന ആപ്പ് ഡൗൺ ലോഡ് ചെയ്തിട്ടുള്ള സ്മാർട്ട് ഫോണിൽ ആ വ്യക്തിയുടെ ആരോഗ്യ നിലയെ സംബന്ധിച്ചുള്ള പൂർണ്ണ വിവരം ലഭ്യമാകും.
ഈ വിവരം മനസ്സിലാക്കി മാത്രമേ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകളെ പ്രവേശിപ്പിക്കാവൂ എന്ന് സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി ഈ ആപ്പ് പ്രവർത്തന രഹിതമാണ് സ്മാർട്ട് ഫോണുമായി സാധനങ്ങൾ വാങ്ങാൻ കടകളിൽ എത്തിയവർക്ക് തങ്ങളുടെ ആരോഗ്യ സ്ഥിതി ബോധ്യപ്പെടുത്താൻ ആവാതെ തിരികെ പോകേണ്ടി വരുന്ന കാഴ്ചയാണ് ഉള്ളത്.
എന്നാൽ ഈ സാങ്കേതിക തകരാർ താൽക്കാലികമാണെന്നും ഉടനെ പിഴവുകൾ നികത്തുമെന്നും പകരം സംവിധാനം ആയി തവക്കൽന ആപ്പിൽ രജിസ്റ്റർ ചെയ്തവരുടെ മൊബൈൽ ഫോണിലേക്ക് ആരോഗ്യ സംബന്ധമായ വിശദാശംങ്ങൾ അയച്ചിട്ടുണ്ടെന്നും ഈ മെസ്സേജുകൾ വ്യാപാര സ്ഥാപനങ്ങളിൽ കാണിച്ചാൽ മതിയാകുമെന്നും ബന്ധപ്പെട്ട വകുപ്പ് അറിയിച്ചു.