റിപ്പോർട്ട്: നിരഞ്ജൻ അഭി
ജിദ്ദ: സൗദി അറേബ്യയിൽ ചെറുകിട-ഇടത്തരം കച്ചവട സംരംഭങ്ങൾക്കായി പ്രത്യേക ബാങ്ക് രൂപീകരിക്കുവാൻ മന്ത്രിസഭ അംഗീകാരം നൽകി.ചെറുകിട ഇടത്തരം കച്ചവട സ്ഥാപനങ്ങൾക്ക് വായ്പകൾ ലഭ്യമാക്കുക,ബിസിനസ് വളർച്ചയ്ക്ക് പിന്തുണ ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.
ധനസഹായം നൽകുന്നതിൽ ധനകാര്യ സ്ഥാപനങ്ങളുടെ സംഭാവന വർദ്ധിപ്പിക്കുക,പ്രധാനപ്പെട്ട മേഖലയായ ചെറുകിട-ഇടത്തരം വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് സ്ഥിരത കൈവരിക്കുക,
സൗദി അറേബ്യയുടെ വികസനത്തിന്റെ അടിസ്ഥാന ലക്ഷ്യമായ വിഷൻ 2030 ന്റെ സഹായിയും ആയിരിക്കുക എന്നതാണ് ഈ ബാങ്കിന്റെ പ്രധാന മറ്റു ലക്ഷ്യങ്ങൾ..
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വേണ്ടിയുള്ള അതോറിറ്റി ആയ മൻഷാ ആത്തിന് കീഴിലായിരിക്കും ബാങ്ക്..ദേശീയ വികസന ഫണ്ട് ഉപയോഗിച്ചായിരിക്കും ബാങ്ക് പ്രവർത്തനം ആരംഭിക്കുക.
സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭയാണ് ബാങ്കിന് അംഗീകാരം നൽകിയത്.
