വാർത്ത: രാജേഷ് മാടക്കൽ, ഖത്തർ .
ദോഹ : ജിസിസി രാജ്യങ്ങളിൽ കൊറോണാ വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ രോഗമുക്തി നിരക്ക് ഖത്തറിലും സൗദിയിലുമാണെന്ന് റിപ്പോർട്ട്. ജിസിസി സ്റ്റാറ്റിറ്റിക്‌സ് സെന്റർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൾഫിലെ മൊത്തം രോഗമുക്തി നിരക്ക് 95.3 ശതമാനമാണ്.ഖത്തറിൽ ഇത് 97.8 ശതമാനവും സൗദിയിൽ 97.7 ശതമാനവുമാണ്.കുവൈത്തിൽ 96.5 ശതമാനം.ഒമാനിൽ 94.1 ശതമാനവും ബഹറിനിൽ 96.7 ശതമാനവുമാണ് രോഗമുക്തി നിരക്ക്.അതേസമയം,യു.എ.ഇഇയിലെ രോഗമുക്തി നിരക്ക് 89.4 ശതമാനമാണ്.
ആറു ഗൾഫ് രാജ്യങ്ങളിലുമായി ഇതുവരെ 11,24,178 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതിൽ 10,71,658 പേർ രോഗമുക്തി നേടിയിട്ടുണ്ട്.10,061 പേരാണ് ആറ് ഗൾഫ് രാജ്യങ്ങളിലുമായി കോവിഡ് ബാധിച്ചു മരിച്ചത്.
അതേ സമയം ജനിതക മാറ്റം മൂലമുള്ള കൊവിഡ് രോഗം പടരുന്നത് തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍ കരുതലെടുത്തിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും GCC രാജ്യങ്ങള്‍ വ്യക്തമാക്കി.
-ഖത്തറില്‍ നിന്നും രാജേഷ് മാടക്കൽ-