നിരഞ്ജൻ അഭി, മസ്കറ്റ്.
മസ്കറ്റ് : പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയുന്നതായി പഠനം.
ഒമാൻ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം പ്രവാസി ഇന്ത്യക്കാരുടെ എണ്ണം ആദ്യമായി അഞ്ചു ലക്ഷത്തിൽ താഴെയെത്തി.
നാലു ലക്ഷത്തി തൊണ്ണൂറാംയിരത്തോളം ഇന്ത്യക്കാരായ പ്രവാസി സമൂഹമാണ് ഇപ്പോൾ ഒമാനിൽ ഉള്ളത്
രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ബംഗ്ലാദേശികളുടെ എണ്ണത്തിലും വലിയ കുറവാണു വന്നിട്ടുള്ളത്.
കുവൈറ്റ്, സൗദി അറേബ്യ, യുഎഇ അടക്കമുള്ള മറ്റ് ഗൾഫ് രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല..
കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും, കമ്പനികൾ ശമ്പളം വെട്ടിക്കുറച്ചതും, ഉയരുന്ന ജീവിതചെലവുകളും, തൊഴിൽ നഷ്ടപ്പെടലുമാണ് പ്രവാസികളുടെ കൊഴിഞ്ഞു പോക്ക് വേഗത്തിലാക്കിയത്.
കഴിഞ്ഞ വർഷങ്ങളിൽ തുടരുന്ന ക്രൂഡ് ഓയിൽ വിലയിലെ ഇടിവും ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.
എന്നാൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആവശ്യമായ പുനരധിവാസ പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്കോ കേന്ദ്രത്തിനോ വ്യക്തമായ പദ്ധതികൾ ഇപ്പോഴുമില്ലാത്തത് പ്രവാസികളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.