റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : ഖത്തറിന് മേലുള്ള സൗദി ഉപരോധം നീങ്ങിയതോടെ ഖത്തറിൽ നിന്നും സൗദിയിലേക്ക് ചരക്ക് നീക്കം തുടങ്ങി.
ഖത്തറിൽ നിന്നുള്ള ഇരുപത്തി നാല് കണ്ടെയ്നറുകൾ ദമ്മാം തുറമുഖത്ത് എത്തി. ദോഹ ഹമദ് തുറമുഖത്ത് നിന്നും അയച്ച കണ്ടെയ്നറുകൾ ആണ് ഇന്ന് വൈകിട്ട് ദമ്മാം കിങ് അബ്ദുൾ അസ്സീസ് തുറമുഖത്ത് എത്തിയത്.
സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രധാന തുറമുഖം ആണ് ദമ്മാം തുറമുഖം. സൗദി യുടെ കിഴക്ക്, മധ്യ പ്രദേശങ്ങളിലേക്ക് ഉള്ള ചരക്ക് നീക്കം നടക്കുന്നത് പ്രധാനമായും ഈ തുറമുഖം വഴിയാണ്.
ഖത്തറിൽ നിന്നുള്ള ആദ്യ ചരക്ക് യാനത്തെ വരവേൽക്കുന്നതിനായി അബ്ദുൾ അസ്സീസ് തുറമുഖത്ത് സ്ഥാപിച്ച സ്വാഗത കമാനങ്ങൾ ശ്രെദ്ധേയമായി.
