രാജേഷ് മാടക്കൽ, ഖത്തർ
ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനത്തിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
- പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 80 ശതമാനം പേർ മാത്രമാണ് ഓഫീസിൽ ഹാജരാകേണ്ടത്. ബാക്കി 20 ശതമാനം പേർ വീടുകളിലിരുന്ന് ജോലി ചെയ്യണം.
2 . എല്ലാ ഓഫീസുകളിലെയും യോഗങ്ങളിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 15 ആയി വെട്ടിക്കുറച്ചു. എല്ലാത്തരം കൊവിഡ് മുൻകരുതലുകളും സ്വീകരിച്ച് മാത്രമേ യോഗങ്ങൾ സംഘടിപ്പിക്കാൻ പാടുള്ളൂ.
- വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. തനിയെ വാഹനം ഓടിക്കുമ്പോൾ മാത്രം മാസ്ക് ധരിക്കാതിരിക്കുന്നതിൽ പ്രശ്നമില്ല.
- സ്മാർട്ട്ഫോണുകളിൽ എഹ്തെരാസ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം .
- ദിവസേനയുള്ള പ്രാർത്ഥനയ്ക്കും വെള്ളിയാഴ്ച്ചകളിലെ നിസ്ക്കാരത്തിനുമായി പള്ളികൾ തുറക്കുന്നത് ഇനിയും തുടരും. എന്നാൽ ശുചിമുറികളും ശുദ്ധീകരണ ഇടങ്ങളും അടഞ്ഞു കിടക്കും.
- ഗൃഹ സന്ദർശനങ്ങൾ, അനുശോചന യോഗങ്ങൾ, മറ്റ് കൂടിച്ചേരലുകൾ എന്നിവയിൽ അടച്ചിട്ട മുറികൾക്കുള്ളിൽ അഞ്ച് പേരിലധികം പേർ കൂടാൻ പാടില്ല. തുറസ്സായ പ്രദേശങ്ങളിലെ കൂടിച്ചേരലിന് 15 പേരെയാണ് പരമാവധി അനുവദിക്കുക.
- വിൻറർ ക്യാംപുകളിൽ 15 പേരിലധികം പാടില്ല.
- ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ അടച്ചിട്ട ഇടങ്ങളിലും തുറസ്സായ ഇടങ്ങളിലും വിവാഹങ്ങൾ നടത്താൻ പാടില്ല. വീടുകളിലം മജ്ലിസുകളിലും നടത്തുന്ന വിവാഹങ്ങളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടച്ചിട്ട സ്ഥലങ്ങളിൽ പത്ത് പേരിലധികവും തുറസ്സായ സ്ഥലങ്ങളിൽ 20 പേരിലധികവും വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ല. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അനുമതി വാങ്ങി വധൂ-വരന്മാരുടെ അടുത്ത ബന്ധുക്കളെ മാത്രമേ വിവാഹത്തിൽ പങ്കെടുപ്പിക്കാൻ പാടുള്ളൂ.
- പൊതു കളിസ്ഥലങ്ങൾ, പാർക്കുകളിലെയും ബീച്ചുകളിലെയും കോർണിഷുകളിലെയും കായിക ഇടങ്ങൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. 15 പേരെ മാത്രമേ പരമാവധി ഇവിടെ കൂട്ടം കൂടാൻ അനുവദിക്കുകയുള്ളൂ.
- വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേരിൽ കൂടാൻ പാടില്ല. കുടുംബാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
- പൊതു ഗതാഗതത്തിനുള്ള ബസുകളിൽ പരമാവധി 50 ശതമാനം യാത്രികരെ മാത്രം അനുവദിക്കും.
- മെട്രോകളിലും മറ്റ് ഗതാഗത യാത്ര സംവിധാനങ്ങലിലും 30 ശതമാനത്തിലധികം പേരെ അനുവദിക്കില്ല.
- ഡ്രൈവിങ് സ്കൂളുകളിലെ ഹാജർ നില 25 ശതമാനത്തിൽ കൂടാൻ പാടില്ല.
- തിയേറ്ററുകളിലും സിനിമ ഹാളുകളിലും 30 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കും. 18 വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കില്ല.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാകര്യ പരിശീലന കേന്ദ്രങ്ങളിലും 30 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കും.
- നഴ്സറികളിലും ശിശു പരിപാലന കേന്ദ്രങ്ങളിലും 30 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കും.
- പൊതു മ്യൂസിയങ്ങളിലും ലൈബ്രറികളിലും 50 ശതമാനം പേരെ മാത്രം പ്രവേശിപ്പിക്കും.
- സ്പെഷ്യൽ സ്കൂളുകളിൽ ഒരേ സമയം ഒരാൾക്ക് മാത്രം ക്ലാസുകൾ നൽകണം.
- പ്രൊഫഷണൽ കായിക ടീമുകളുടെ പരിശീലനത്തിന് തുറസ്സായ ഇടങ്ങളിൽ 40 പേരും അടഞ്ഞ ഇടങ്ങളിൽ 20 പേരും മാത്രമേ പരമാവധി പാടുള്ളൂ. കാണികൾ പാടില്ല.
- പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് മുൻപായി ആരോഗ്യ മന്ത്രാലയത്തിൻരെ അനുമതി നേടിയിരിക്കണം. അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കാണികളെ പൂർണമായും ഒഴിവാക്കിയും തുറസ്സായ സ്റ്റേഡിയങ്ങളിൽ 20 ശതമാനം പേരെ മാത്രം ഉൾപ്പെടുത്തിയും പരിപാടികൾ നടത്താം.
- എക്സിബിഷനുകൾ, കോൺഫറൻസുകൾ എന്നിവ പോലുള്ള പരിപാടികൾക്ക് മുൻപായി ആരോഗ്യ മന്ത്രാലയത്തിൻറെ അനുമതി നേടിയിരിക്കണം.
- വാണിജ്യ സമുച്ചയങ്ങളുടെ പ്രവർത്തനം 50 ശതമാനം പേരെ മാത്രം വെച്ച് തുടരുക. ഇത്തരം സമുച്ചയങ്ങളിലെ റെസ്റ്റോറൻറുകൾ അടച്ചിടണം.
- റെസ്റ്റോറൻറുകളിലെയും കഫെകളിലെയും സന്ദർശകരുടെ എണ്ണം 15 ശതമാനമായി പരിമിതപ്പെടുത്തി.
24 . വാടക ബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ എന്നിവയുടെ പ്രവർത്തനം നിർത്തി വയ്ക്കണം. അഥവാ യാത്രികരെ കയറ്റിയാൽപ്പോലും 15 ശതമാനത്തിൽ അധികം പേരെ കയറ്റാൻ പാടില്ല.
25 . പ്രധാന മാർക്കറ്റുകളിലെ സന്ദർശകരുടെ എണ്ണം 50 ശതമാനത്തിൽ കൂടരുത്.
26 . മൊത്തക്കച്ചവട മാർക്കറ്റുകളിലെ സന്ദർശകരുടെ എണ്ണം 30 ശതമാനത്തിൽ കൂടരുത്.
27 . ഹെയർ സലൂണുകളിലെയും മറ്റും സന്ദർശകരുടെ എണ്ണം 30 ശതമാനത്തിൽ കൂടരുത്.
- വാണിജ്യ സമുച്ചയങ്ങളിലെ അമ്യൂസ്മെൻറ് പാർക്കുകളും മറ്റ് വിനോദ കേന്ദ്രങ്ങളും അടച്ചിടുക. തുറസ്സായ ഇടങ്ങലിയെ ഇത്തരം കേന്ദ്രങ്ങളിൽ 30 ശതമാനം പേരെ മാത്രം അനുവദിക്കും.
29 . ഹെൽത്ത് ക്ലബ്ബുകളിലെയും ജിമ്മുകളിലെയും സന്ദർശകരുടെ എണ്ണം 30 ശതമാനത്തിൽ കൂടാൻ പാടില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ മസാജിങ് സെൻററുകളിൽ 30 ശതമാനം പേരിൽ കൂടുതലാവാൻ പാടില്ല.
30 . ഔട്ട്ഡോറിലെ നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവ അടച്ചിടുക. ഇൻഡോറിലെ നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവയിലും നിയന്ത്രണം