റിപ്പോർട്ട്: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്
സൗദി: നാലുവർഷത്തോളമായി ഖത്തറിനെതിരെ തുടർന്നുവന്ന ഉപരോധം സൗദി അറേബ്യ പിൻവലിച്ചു. ഗൾഫ് രാജ്യങ്ങളുടെ ജി സി സി ഉച്ചകോടിക്കിടെ സൗദി രാജാവാണ് ഉപരോധം പിൻവലിക്കുന്നതായി അറിയിച്ചത്.ഖത്തർ തീരുമാനത്തെ സ്വാഗതം ചെയ്തു.
സൗദി മുന്നോട്ട് വെച്ച ഒരു ഉപാധികളും നാലു വർഷമായി ഖത്തർ അംഗീകരിച്ചിരുന്നില്ല. ഒടുവിൽ ഈ കൊച്ചു രാജ്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ സൗദി തോൽവി സമ്മതിക്കുകയായിരുന്നു എന്ന വിലയിരുത്തലിലാണ് നിരീക്ഷകർ. വിവിധ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക ഉണർവ്വിന് തീരുമാനം കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് ഇനി ഖത്തർ സ്വദേശികൾക്കും തിരിച്ചും സൗദി വഴി യാത്രചെയ്യാനാകും.
നാലു വർഷങ്ങൾക്ക് ശേഷമാണു സൗദി-ഖത്തർ കര,നാവിക,വ്യോമ അതിർത്തികൾ തുറക്കുന്നത്. ഖത്തർ ബഹ്‌റൈൻ സൗദി എന്നിവിടങ്ങളിൽ വിവിധ ബിസിനസ്സുകൾ നടത്തുന്ന പ്രവാസി ഇന്ത്യക്കാർക്കും തീരുമാനം സന്തോഷം പകരുന്നതാണ
നിരഞ്ജൻ അഭി