(റിപ്പോർട്ട്: നിരഞ്ജൻ അഭി)
അബുദാബി: അബുദാബിയിലേക്ക് വരുന്ന വിദേശികളിൽ ക്വാറന്റീൻ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പുതുക്കിയ പട്ടിക അബുദാബി പുറത്തു വിട്ടു. ഗൾഫ് രാജ്യങ്ങളിൽ സൗദി അറേബ്യ മാത്രമാണ് ഗ്രീൻ പട്ടികയിൽ ഉള്ളത്.. ഇന്ത്യ പട്ടികയിൽ ഇല്ല.
അബുദാബി സാംസ്ക്കാരിക ടൂറിസം വകുപ്പാണ് ക്വാറന്റീൻ ഒഴിവാക്കിയ രാജ്യങ്ങളുടെ പുതുക്കിയ ഗ്രീൻ ലിസ്റ്റ് പുറത്തിറക്കിയത്. ഇതിലുള്ള രാജ്യങ്ങളിലെ പൗരന്മാർ യു. എ. ഇ സന്ദർശിക്കുമ്പോൾ നിർബന്ധിത ക്വാറന്റീൻ ഉണ്ടാവില്ല. ഇവർക്ക് അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തുമ്പോൾ എടുക്കുന്ന പി സി ആർ ടെസ്റ്റ് മാത്രം മതിയാകും.
ഓസ്ട്രേലിയ, ചൈന, സൗദി അറേബ്യ,ബ്രുണെ,ഐസ്‌ലാൻഡ്, ഭൂട്ടാൻ, ഗ്രീൻലാൻഡ്, സിംഗപ്പുർ, മൗറീഷ്യസ്,മംഗോളിയ, ന്യൂസിലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് ക്വാറന്റീനിൽ നിന്ന് ഒഴിവാക്കിയത്. ഈ രാജ്യങ്ങൾ കോവിഡിനെതിരെ നിരന്തര നടപടികൾ എടുക്കുന്നതും വിവരങ്ങൾ അറിയിക്കുന്നതും കൊണ്ടാണ് ഗ്രീൻ പട്ടികയിൽ ഉൾപ്പെടുത്തിയത്..
ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി..ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇനി നിർബന്ധിത 10ദിവസത്തെ ക്വാറന്റീൻ ഉണ്ടാവും.നിലവിൽ സൗദി അറേബ്യ മാത്രമാണ് ഗ്രീൻ പട്ടികയിൽ ഉള്ളത്.
