ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.964 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.552 പേര്‍ രോഗമുക്തി നേടി. ഇന്നു മരിച്ചവരില്‍ 42,48,52,54,58,81,92 വയസ്സുള്ളവരായിരുന്നു.ആകെ മരണസംഖ്യ ഇതോടെ 331 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 808 പേര്‍ക്കു സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായി. വിദേശയാത്ര കഴിഞ്ഞു വന്ന 156 പേര്‍ക്കും രോഗം.ഇതോടെ രാജ്യത്ത് 19657 പേര്‍ക്കു രോഗബാധയുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.