ദമ്മാം: കൊറോണ വാക്സിൻ നിർമ്മാണ രംഗത്തേക്ക് സൗദിയും ചുവട് വെക്കുന്നു. സൗദിയുടെ ആദ്യ കൊറോണ വൈറസ് വാക്സിൻ നിർമ്മിക്കുന്നതിനായി സൗദി സർവ്വകലാശാലകൾ ക്ലിനിക്കൽ പരീക്ഷ ണങ്ങൾ ആരംഭിച്ചു.
ദമ്മാം ആസ്ഥാനമായുള്ള ഇമാം അബ്ദുൾ റഹ്മാൻ ബിൻ ഫൈസൽ സർവ്വകലാശാലയിൽ ആണ് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടം ആരംഭിച്ചത്. ഇവിടെ നടത്തിയ ലബോറട്ടറി പരിശോധനകൾ ഫലപ്രദമാണെന്ന് സർവ്വകലാശാല അവകാശപ്പെട്ടു.
യു. കെ. യിലെയും സ്വീഡനിലെയും ഏറ്റവും വലിയ ഫാർമ്മ കമ്പനികളുമായി ഇതിനകം സർവ്വകലാശാല ഒപ്പിട്ട്കഴിഞ്ഞു.
പ്ലാസ്മിക്ക് വസ്തുക്കളുടെ സുരക്ഷ, ഗുണനിലവാരം, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാക്സിന്റെ ആദ്യഘട്ട ഉൽപ്പാദനം എന്നിവയാണ് കരാറിൽ ഉൾപെടുത്തിയിട്ടുള്ളത്.
ക്ലിനിക്കൽ ഘട്ടത്തിലെ പ്രോട്ടോക്കോൾ തയ്യാറാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള പ്രക്രിയകളിൽ സർവ്വകലാശാലയിലെ ഗവേഷണ സംഘ വുമായി പ്രവർത്തിക്കാനും ക്ലിനിക്കൽ പഠനങ്ങളിൽ പങ്കെടുക്കാൻ സന്നദ്ധ സേവകരെ നൽകുവാനുമായി സർവ്വ കലാശാല ഒരു പ്രത്യേക കേന്ദ്രവുമായി കരാറിൽ ഒപ്പിട്ടതായും സർവ്വകലാശാല കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഡോക്ടർ ഇമാൻ അൽ മൻസിന്റെ നേതൃത്വത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസേർച്ച് ആൻഡ് കൺസൾട്ടിങ് ലെ ഗവേഷണ സംഘമാണ് വാക്സിൻ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്.