സന്തോഷ് ശ്രീധർ, സൗദി
ദമ്മാം : കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോള തലത്തിൽ നടക്കുന്ന കൊറോണ അനുബന്ധ ഗവേഷണങ്ങളിൽ സൗദിക്ക് പതിനാലാം സ്ഥാനം.
കൊറോണ അനുബന്ധ ഗവേഷണങ്ങൾ സൗദിയിൽ ത്വരിത ഗതിയിൽ നടക്കുകയാണെന്നും ഇക്കാര്യത്തിൽ അറബ് രാജ്യങ്ങളിൽ ഒന്നാമതാണ് സൗദിയുടെ സ്ഥാനം എന്നും സൗദി വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഹമദ് ബിൻ മൊഹമ്മദ് അൽ ഷേക്ക് പ്രസ്താവിച്ചു. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ സൗദിക്ക് പന്ത്രണ്ടാം സ്ഥാനം ആണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോക നിലവാരത്തിൽ ഉള്ള നെറ്റ് വർക്ക് സംവിധാനവും ഡാറ്റാബെയ്‌സ് വെബ് സയൻസ് എന്നിവയിലുള്ള മികവും സൗദിയിലെ വിദ്യാഭ്യാസ മേഖലയിൽ വിശേഷിച്ച് സൗദിയിലെ സർവ്വകലാശാല കളിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വിദ്യാഭ്യാസ മേഖലക്ക് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നൽകുന്ന പ്രോത്സാഹനത്തെ വിദ്യാഭ്യാസ മന്ത്രി പ്രകീർത്തിച്ചു.