17.1 C
New York
Saturday, October 16, 2021
Home Pravasi കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ പ്രഥമ കമ്മിറ്റി നിലവിൽ വന്നു

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ പ്രഥമ കമ്മിറ്റി നിലവിൽ വന്നു

വാർത്ത: ജോസഫ് ഇടിക്കുള

കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കാനഡ പ്രഥമ കമ്മിറ്റി രൂപികരിച്ചു. കാനഡയിലെ കോൺഗ്രസ് അനുഭാവികളുടെ കൂട്ടായ്മ വീഡിയോ കോൺഫ്രൻസ് വഴി നടത്തിയ യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത് . 26 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പ്രസിഡന്റായി റിനിൽ മക്കോരം വീട്ടിൽ, ജനറൽ സെക്രട്ടറിമാരായി ബേബി ലൂക്കോസ് കോട്ടൂർ, സിറിൽ മുളവരിക്കൽ എന്നിവരെയും,വൈസ് പ്രസിഡന്റുമാരായി വിജേഷ് ജോർജ് , സോണി എം നിധിരി, ജുബിൻ വര്ഗീസ് എന്നിവരെയും ട്രഷറർ ആയി സന്തോഷ് പോളിനെയും തെരഞ്ഞെടുത്തു, 2021-2023 കാലയളവിലേക്കാണ് കമ്മറ്റി നിലവിൽ വന്നത്.


ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗമായി കേരളത്തിലും കാനഡയിലും വളരെ സജീവമായി നിലകൊള്ളുന്ന ഒരു വലിയ സമൂഹം ഒന്നിച്ചു ചേർന്ന് ഒരു കുടക്കീഴിൽ പ്രവർത്തിക്കുവാൻ മുന്നോട്ടു വന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് നിയുക്ത പ്രസിഡന്റ് റിനിൽ മക്കോരം പറഞ്ഞു, ഇന്ത്യൻ നാഷണൽ കോൺഗ്രെസ് നേതൃത്വത്തിന് ശക്തി പകരുവാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുവാൻ എല്ലാ കാനഡാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറിമാരായി ബേബി ലൂക്കോസ് കോട്ടൂർ, സിറിൽ മുളവരിക്കൽ എന്നിവർ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സ് ഭവന നിര്‍മ്മീണ പദ്ധതി

ചിക്കാഗോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ചിക്കാഗോ പ്രോവിന്‍സിന്റെ 'ഹോം ഫോര്‍ ദി ഹോംലെസ്' പദ്ധതിയുടെ ഭാഗമായി നിര്‍ധനരായ ആറ് കുടുംബങ്ങള്‍ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭവനങ്ങള്‍ നിര്‍മ്മിച്ച്...

നൈൽ നദി (നദികൾ.. സ്നേഹ പ്രവാഹങ്ങൾ ..)

മണ്ണടിഞ്ഞുപോയ മിക്ക നദീതടസംസ്കാരങ്ങളിലും അടിമസമ്പ്രദായം നിലനിന്നിരുന്നെങ്കിലും അവ, നാഗരികതയുടെ കളിത്തൊട്ടിലുകൾ എന്ന രീതിയിലും പില്ക്കാല നാഗരികതയ്ക്ക് അടിസ്ഥാനവും പ്രചോദനവുമെന്ന രീതിയിലും, അനശ്വരങ്ങൾ തന്നെയാണ്. അത്തരത്തിൽ പുരാതന ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ സംസ്ക്കാരങ്ങളുടെ കളിത്തൊട്ടിലാണ് നൈൽനദീതടം. അതുകൊണ്ടു...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24 തുടർച്ച …….)

ഭാഗം 24 സൗഹൃദത്തിന്റെ തണൽതുടർച്ച ……. ………കാറു നിർത്തിയതും വൈഗ കാറിൽ നിന്നിറങ്ങിച്ചെന്ന് ആര്യയെ ആലിംഗനം ചെയ്തു. "എൻ്റെ വൈഗ ….. നിനക്കൊരു മാറ്റവും ഇല്ലല്ലോ? …. " വൈഗ ചിരിച്ചു കൊണ്ട്"നീയും അങ്ങിനെ തന്നെ, മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു....

Constipation അഥവാ മലബന്ധം

Constipation അഥവാ മലബന്ധം ഒരു വ്യക്തിയെ മാനസികവും ശാരീരികവുമായി ബാധിക്കുന്ന ഒരു പതിവ് ആരോഗ്യപ്രശ്നമാണ്. ഈ അവസ്ഥ അവരുടെ ദൈനംദിന ജീവിതത്തിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കുകയും, പ്രത്യക്ഷമായി അല്ലെങ്കിൽ പരോക്ഷമായി എങ്കിലും ഇത്‌...
WP2Social Auto Publish Powered By : XYZScripts.com
error: