നിരഞ്ജൻ അഭി, മസ്‌ക്കറ്റ് .
കുവൈറ്റ് : കേരളത്തിൽ നിന്ന് കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഉടൻ ഉണ്ടായേക്കും.ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള സാങ്കേതിക കാര്യങ്ങൾ പൂർത്തിയായതായും ആദ്യ റിക്രൂട്മെന്റ് കേരളത്തിൽ നിന്നാവും എന്നാണ് ലഭിക്കുന്ന വിവരം.
ഗാർഹിക തൊഴിലിൽ മൊത്തം 80,000 ൽ കൂടുതൽ ഒഴിവുകൾ കുവൈറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ, ശ്രീലങ്ക , ഫിലിപ്പിൻസ് എന്നിവിടങ്ങളിൽ നിന്നാണ് റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
അതിൽ മലയാളി ഗാർഹിക തൊഴിലാളികൾക്കാണ് കുവൈറ്റിൽ ഡിമാൻഡ് കൂടുതൽ.
അതുകൊണ്ട് തന്നെ ആദ്യ റിക്രൂട്ട്മെന്റ് കേരളത്തിൽ നിന്ന് നടത്താൻ തീരുമാനമായി.
എന്നാൽ ഗാർഹിക തൊഴിലുകളിൽ മലയാളികൾ എത്രത്തോളം താല്പര്യം കാണിക്കും എന്നത് സംശയമുളവാക്കുന്നതുമാണ്.
കുറഞ്ഞ വേതനവും, തൊഴിൽ പ്രേശ്നങ്ങളും,ജോലി ഭാരവും മൂലം കുവൈറ്റിൽ ഗാർഹിക മേഖലയിൽ തൊഴിൽ ചെയ്യാൻ മലയാളികൾ വിമുഖത കാട്ടുന്നുണ്ടെന്നും വിലയിരുത്തലുണ്ട്.
കേരളത്തിലെ ശരാശരി വേതനവുമായി തട്ടിച്ചു നോക്കുമ്പോൾ കുവൈറ്റിലെ ഗാർഹിക തൊഴിലാകളുടെ വേതനം ആകർഷകമല്ല, എങ്കിലും കോവിഡാനാന്തരം സാമ്പത്തിക മേഖലയിൽ ഉണ്ടായിരിക്കുന്ന മാന്ദ്യവും തൊഴിൽ ലഭ്യത കുറഞ്ഞതും
കുവൈറ്റിലെ ഒഴിവുകൾ അവസരമാകുകയും ചെയ്യും..
