(വാർത്ത: നിരഞ്ജൻ അഭി, മസ്കറ്റ്
കുവൈറ്റ് : വരുന്ന ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കുവൈറ്റിൽ കനത്ത തണുപ്പായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകൻ മുഹമ്മദ് അൽ കറാം അറിയിച്ചു.മരുഭൂപ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിയും വാസസ്ഥലങ്ങളിൽ ഇത് 4ഡിഗ്രി വരെയും താപനില താഴുമെന്ന് അദ്ദേഹം അറിയിച്ചു.
ഈ ദിവസങ്ങളിൽ ഉയരുന്ന താപനില 14ഡിഗ്രി വരെ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറൻ റഷ്യയിൽ നിന്നുള്ള സൈബരിയൻ കാറ്റു മൂലം കടലിൽ ഉയർന്ന തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്നും, കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാലാവസ്ഥ മാറ്റം ഉണ്ടാകുന്ന ഈ സമയത്തു തണുപ്പിനെ പ്രതിരോധിക്കാൻ ഉള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും. അസ്തമ, ശ്വാസകോശരോഗങ്ങൾ ഉള്ളവർ കഴിവതും വീടുകൾക്ക് പുറത്തിറങ്ങാതെ നോക്കണമെന്നും ,മരുന്നുകൾ കൈവശം കരുത്തണമെന്നും മുന്നറിയിപ്പ് നൽകി.
നിരഞ്ജൻ അഭി.
