വാർത്ത: സന്തോഷ് ശ്രീധർ, സൗദി.
ദമ്മാം : ഇതര ലോകരാജ്യങ്ങളിലേക്ക് കുടിയേറിയവരിൽ മുന്നിൽ ഇന്ത്യക്കാരാണെന്ന് ഐക്യ രാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
ഐക്യ രാഷ്ട്ര സംഘടന പുറത്തിറക്കിയ ഇന്റർ നാഷണൽ മൈഗ്രേഷൻ റിപ്പോർട്ടിൽ ആണ് പുതിയ വെളിപ്പെടുത്തൽ.
കുടിയേറ്റ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. അമ്പത്തൊന്ന് ദശലക്ഷം പേരാണ് അമേരിക്കയിൽ കുടിയേറിയത്. രണ്ടാം സ്ഥാനത്ത് ജർമ്മനി പതിനാറ് ദശ ലക്ഷം ആൾക്കാർ.
പതിമൂന്ന് ദശ ലക്ഷം കുടിയേറ്റക്കാരുമായി സൗദിയാണ് തൊട്ടു പിന്നിൽ. സൗദിയിൽ കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം ഇരുപത്തി അഞ്ച് ലക്ഷത്തിൽ പരം ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
കോവിഡ് പടർന്നു പിടിച്ച 2019-2020 കാലത്ത് സൗദിയിലെ കുടിയേറ്റത്തിൽ മുപ്പത് ശതമാനം കുറവുണ്ടായതായും രേഖകൾ പറയുന്നു.
ആഗോള ജനസംഖ്യയുടെ 18 ശതമാനം കുടിയേറ്റക്കാരാണെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നു. ഇവരിൽ അധികം പേരും 20രാജ്യങ്ങളിലായാണ് ഉള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജി. സി. സി. യിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഉള്ളത് യു. ഏ. ഇ യിൽ ആണ് 35 ലക്ഷം.
റഷ്യ 12 ദശ ലക്ഷം, യു. കെ. 9 ദശ ലക്ഷം എന്നിങ്ങനെ ആണ് കുടിയേറ്റ കണക്ക്. ആകെ ജനസംഖ്യയുടെ 3.6 ശതമാനം പേരും സ്വന്തം രാജ്യത്തിന് പുറത്ത് വസിക്കുന്നവർ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
18 ദശ ലക്ഷം ഇന്ത്യക്കാരാണ് ഇതര രാജ്യങ്ങളിൽ ആയി ഉള്ളത്.11ദശ ലക്ഷം ആൾക്കാർ വീതം അന്യ രാജ്യങ്ങളിൽ വസിക്കുന്ന റഷ്യയും മെക്സിക്കോയും ആണ് ഇന്ത്യക്ക് പിന്നിൽ ഉള്ള കുടിയേറ്റ വമ്പൻമാർ.