17.1 C
New York
Tuesday, March 28, 2023
Home Pravasi കാല്‍ഗറി മാര്‍തോമ സണ്‍ഡേ സ്കൂള്‍ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികള്‍ക്കുവേണ്ടി നടത്തിയ മത്സരവിജയികളെ പ്രഖ്യാപിച്ചു

കാല്‍ഗറി മാര്‍തോമ സണ്‍ഡേ സ്കൂള്‍ ക്രിസ്മസിനോടനുബന്ധിച്ച് കുട്ടികള്‍ക്കുവേണ്ടി നടത്തിയ മത്സരവിജയികളെ പ്രഖ്യാപിച്ചു

ജോയിച്ചന്‍ പുതുക്കുളം

കാല്‍ഗറി: മാര്‍തോമ സണ്‍ഡേ സ്കൂള്‍ എഡ്മണ്ടന്‍, വാന്‍കൂവര്‍, കാല്‍ഗറി എന്നിവിടങ്ങളിലെ മാര്‍ തോമ സണ്‍ഡേ സ്കൂളുകളിലെ കുട്ടികള്‍ക്കുവേണ്ടി സംയുക്തമായി ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ ഡ്രോയിംഗ് / പെയിന്റിംഗ്, റൈറ്റിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു

നാല് പ്രായ വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ 57 കുട്ടികള്‍ പങ്കെടുത്തു. വിധികര്‍ത്താക്കളെ അതിശയിപ്പിക്കും വിധത്തിലുള്ള വളരെ നല്ല രചനകളായിരുന്നു മത്സരത്തില്‍ ഉണ്ടായിരുന്നത്. മത്സരത്തില്‍ പങ്കെടുത്ത ഓരോ കുഞ്ഞുങ്ങളോടും, അവരെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കള്‍ക്കും, ഈ മത്സരം പ്രാവര്‍ത്തികമാക്കിയ സാംജി ജോണ്‍ (സൂപ്രണ്ട്, വാന്‍കൂവര്‍), ബെറ്റി ഫിലിപ്പ് (സൂപ്രണ്ട്, എഡ്മോണ്ടന്‍) എന്നിവരോടും സംഘാടകര്‍ പ്രത്യേക നന്ദി അറിയിച്ചു . മത്സരത്തിലെ എന്‍ട്രികള്‍ ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും എന്ന് സന്ദീപ് സാം അലക്‌സാണ്ടര്‍ (സൂപ്രണ്ട്- കാല്‍ഗറി ) അറിയിച്ചു.

റവ. സന്തോഷ് മാത്യു (വികാരി, കാല്‍ഗറി & വാന്‍കൂവര്‍) ജനുവരി 17 -ല്‍ വിജയികളെ പ്രഖ്യാപിക്കുകയും. എല്ലാ വിജയികള്‍ക്കും, മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും അഭിനന്ദനം അര്‍പ്പിക്കുകയും ചെയ്തു.

10 -12, 13- 15 എന്നീ വിഭാഗങ്ങളില്‍ ഏഴുത്തു മത്സരത്തിനു വിധിനിര്‍ണ്ണയം നടത്തിയ ജോണ്‍സണ്‍ സേവ്യര്‍, നവീന്‍ ജോണ്‍സണ്‍, കെവിന്‍ ജോണ്‍സണ്‍ എന്നിവര്‍ക്കും. . 3 – 6, 7 – 9 പ്രായ വിഭാഗങ്ങളിലെ ഡ്രോയിങ് പെയിന്റിംഗ് മത്സരത്തിനു വിധിനിര്‍ണ്ണയം നടത്തിയ ബിനോയ് ജോസഫിനും സംഘാടകര്‍ നന്ദി അറിയിച്ചു. മത്സരത്തിന് സമ്മാനങ്ങള്‍ നല്‍കിയ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും സംഘാടകര്‍ പ്രത്യകമായി നന്ദി അറിയിച്ചു.

ഓണ്‍ലൈന്‍ മാഗസിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക
https://www.flipnsack.com/peace4all/drawing-writing-competition-2020/full-view.html

വാര്‍ത്ത അയച്ചത് : ജോസഫ് ജോണ്‍ കാല്‍ഗറി

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1 നു ശനിയാഴ്ച

ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്...

പ്രൊഫ. കോശി വർഗീസ് (ബാബിലൂ) (63) ഡാളസിൽ  നിര്യാതനായി.

2023 മാർച്ച് 25 ശനിയാഴ്ച വെളുപ്പിനാണ് കോശി വർഗീസ് (ബാബിലൂ) നിര്യാതനായത്. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വർഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി. 1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്...

ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ഡാൽട്ടൻ (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ ഈ വർഷത്തെ ഹാശാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വലിയ നോമ്പുകാലത്തിന്റെ അവസാന...

സിപിഎം പുറത്താക്കിയ ലോക്കൽ കമ്മിറ്റിയംഗം മരിച്ച നിലയിൽ.

കണ്ണൂർ: സിപിഎം കൂത്തുപറമ്പ് സൗത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗം എം മുരളീധരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വലിയ വെളിച്ചത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത്...
WP2Social Auto Publish Powered By : XYZScripts.com
error: