(വാർത്ത: കുര്യൻ പ്രക്കാനം)
കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ കനേഡിയൻ മലയാളി ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 ന് നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽ കേരള
ടുറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കുമെന്നു സംഘടനയുടെ ദേശീയ പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം , ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ , ട്രഷറർ ശ്രീ സോമൻ സക്കറിയ തുടങ്ങിയവർ അറിയിച്ചു. കാനഡയിലെ ചെറുതും വലുതുമായ സംഘടനകളുടെ കൂട്ടായ്മയാണ് നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസിയേഷൻസ് ഇൻ കാനഡ (നഫ്‌മാ കാനഡ)
നഫ്‌മാ കാനഡയുടെ സൂം വഴി നടത്തപ്പെടുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഒരു വൻ വിജയം ആക്കണമെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ശ്രീമതി രാജശ്രീ നായർ, നാഷണൽ വൈസ് പ്രസിഡണ്ട്മാരായ ശ്രീ അജു ഫിലിപ് ,ഡോ സിജോ ജോസഫ്, ശ്രീ സുമൻ കുര്യൻ, നാഷണൽ സെക്രട്ടറിമാരായ ശ്രീ ജോൺ നൈനാൻ, ശ്രീ തോമസ് കുര്യൻ ,ശ്രീ ജോജി തോമസ്, ശ്രീ സജീബ് ബാലൻ,ശ്രീ മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രീ എബ്രഹാം ഐസക്ക് . നാഷണൽ ജോയിൻ ട്രെഷറർ ശ്രീ സജീബ് കോയ ,ശ്രീ ജെയ്സൺ ജോസഫ്, ടിനോ വെട്ടം , ശ്രീ ബിജു ജോർജ്, ഗിരി ശങ്കർ ,അനൂപ് എബ്രഹാം ,സിജു സൈമൺ,ജാസ്മിൻ മാത്യു , ജെറി ജോയ് ,ജിനീഷ് കോശി ,അഖിൽ മോഹൻ. ജൂലിയൻ ജോർജ്, മനോജ് കരാത്ത , ഇർഫാത് സയ്ദ്,ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവിൽ , മോൻസി തോമസ് ,ജെറിൻ നെറ്റ്‌കാട്ട് , ഷെല്ലി ജോയി എന്നി NFMA Canada യുടെ നേതാക്കൾ അഭ്യർത്ഥിച്ചു.