വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്.
മസ്കറ്റ് : ആറു മാസത്തിൽ കൂടുതലായി രാജ്യത്തിനു പുറത്തുള്ള വിദേശികൾക്ക് സ്പോൺസറുടെ സമ്മതപത്രം വഴി ഒമാനിലേക്ക് തിരികെയെത്താൻ കഴിയുമായിരുന്ന നിയമം പിൻവലിച്ചു..
കോവിഡ് പ്രതിസന്ധി കണക്കിലെടുത്തു അനുവദിച്ചിരുന്ന ഇളവാണ് ഇപ്പോൾ എടുത്തുകളയുന്നത്.. വിദേശത്ത് നിന്ന് ഓൺലൈനിൽ വിസ പുതുക്കാമായിരുന്ന അവസരവും ഇനിയുണ്ടാകില്ല എന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
വ്യോമ ഗതാഗതം സാദാരണ നിലയിൽ ആകുകയും രാജ്യത്തിനു പുറത്തുപോയവരിൽ ഭൂരിഭാഗം പേരും തിരിച്ചെത്തിയതും കണക്കിലെടുത്താണ് ഇളവുകൾ നീക്കം ചെയ്തത് എന്നും സിവിൽ എവിയേഷൻ മന്ത്രാലയത്തിന് നൽകിയ സർക്കുലറിൽ റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ഒമാൻ വിസ ചട്ടങ്ങൾ പ്രകാരം 180 ദിവസങ്ങളിൽ കൂടുതൽ രാജ്യത്തിനു പുറത്തു നിന്നാൽ വിസ റദ്ധകുന്നതാണ്.
ഏതെങ്കിലും കാരണവശാൽ വിദേശത്തു കുടുങ്ങിപ്പോയവർ തിരികെ എത്തണമെങ്കിൽ സ്പോൺസർ എമിഗ്രേഷൻ ഓഫീസുമായി ബന്ധപ്പെടണമെന്നും എമിഗ്രേഷൻ അധികൃതർക്ക് കാരണം ബോധ്യമായാൽ വിസ പുതുക്കി നൽകുന്നതുമാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
നിരഞ്ജൻ അഭി
മസ്കറ്റ്.
