നിരഞ്ജൻ അഭി.
മസ്കറ്റ് : ഒമാനിൽ നിന്ന് കേരളത്തിലെ കോഴിക്കോട് മലപ്പുറം പ്രദേശങ്ങളിലേക്ക് യാത്രാവിലക്ക് ഉണ്ടെന്ന് വ്യാജ പ്രചാരണം ഓൺലൈനിൽ നടക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നു..കേരളത്തിലെ നിപ്പവൈറസ് രോഗ കാലത്തു ഒമാനിൽ പുറപ്പെടുവിച്ച അറബിയിലും ഇംഗ്ലീഷിലുമുള്ള സർക്കുലറിൽ തീയതി മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ് എന്ന വ്യാജേന പ്രചരിപ്പിക്കുന്നത്.
രണ്ടു വർഷം മുമ്പ് കോഴിക്കോട് മലപ്പുറം ഭാഗങ്ങളിൽ നിപ്പ വൈറസ് പടർന്നു പിടിക്കുകയും 12 പേര് മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് മലപ്പുറം ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം എന്ന അറിയിപ്പാണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്..
ഇത്തരം സന്ദേശങ്ങൾ വ്യാപകമായതോടെ സ്വദേശികൾ പോലും മലയാളികളോട് നിപ്പ ബാധിച്ചു ഇപ്പോൾ അവിടെ ആരേലും മരണപ്പെട്ടൊ എന്ന് വിവരങ്ങൾ തിരക്കുന്നുണ്ട്. അടുത്ത മഹാമാരി നിപ്പ വൈറസ് ആകും എന്ന ചില വിദഗ്ദരുടെ അഭിപ്രായങ്ങൾക്കൊപ്പം ഈ സർക്കുലറിന്റെ സ്ക്രീൻ ഷോട്ട് ചേർത്തും പ്രചരിപ്പിക്കുന്നു.
എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല എന്നും നിലവിൽ ഇല്ലാത്തതാണ് എന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു
നിരഞ്ജൻ അഭി.