റിപ്പോർട്ട്: നിരഞ്ജൻ അഭി
മസ്കറ്റ്: കോവിഡിനെ പ്രതിരോധിക്കാനും, എണ്ണവിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ഒമാൻ കൈക്കൊണ്ടുവരുന്ന നടപടികൾക്ക് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രശംസ.
2021-2025 കാലഘട്ടത്തിലേക്കായി പ്രഖ്യാപിച്ച ഇടക്കാല സാമ്പത്തിക പരിഷ്കരണ പദ്ധതി,എണ്ണ ഇതര വരുമാനം വർധിപ്പിക്കുന്നതിനും ഒപ്പം ധനക്കമ്മി ഒഴിവാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ഐഎംഒ റിപ്പോർട്ടിൽ പറയുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പിലെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാൻ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് രൂപം നൽകി. എണ്ണ പ്രകൃതി വാതക മേഖലയിലെ സർക്കാർ നിക്ഷേപങ്ങൾ നിയന്ത്രിക്കാനും,ധന ലഭ്യത ഉറപ്പാക്കുന്നതിനുമായി എനർജി ഡെവലപ്മെൻറ് അതോരിറ്റിക്ക് ഒമാൻ രൂപംനൽകി.
സാമ്പത്തിക പരിഷ്കരണ പദ്ധതികൾ വിജയത്തിൽ എത്തുന്നത് ധന സുസ്ഥിരതക്കും,ധന ലഭ്യത ഉറപ്പാക്കുന്നതിനു നിക്ഷേപകർക്ക് ആത്മവിശ്വാസം പകരുന്നതിനും വഴിയൊരുക്കുമെന്നും ഐഎംഒ റിപ്പോർട്ടിൽ പറയുന്നു..പൊതുവായ ധന സ്രോതസ്സുകളുടെ ഘടനാപരമായ ദൗർലഭ്യം കുറയ്ക്കാനും,എണ്ണ വരുമാനത്തെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും പരിഷ്കരണ നടപടികൾ സഹായിക്കും..ഈ വർഷത്തെ പൊതു ബജറ്റിൽ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു..
ഭരണതലത്തിലെ മാറ്റങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തൽ,തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ അയവ്,
ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനം തുടങ്ങി ഘടനാപരമായ നവീകരണങ്ങളും ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു..സാമ്പത്തിക വൈവിധ്യവൽക്കരണം, സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പൊതു ധനസുരക്ഷ തുടങ്ങിയവയ്ക്ക് പിന്തുണ നൽകുന്നതിനായി ഇത്തരം ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്നും ഐഎംഎഫ് പറയുന്നു. ഈ വർഷം ഒമാന്റെ ആഭ്യന്തര ഉത്പാദനത്തിൽ എണ്ണ ഇതര മേഖലയുടെ പങ്കാളിത്തം ഒന്നര ശതമാനമായി ഉയരും.
2026 ആകുമ്പോൾ ഇത് ആറ് ശതമാനം ആകും എന്നും ഐഎംഫ് റിപ്പോർട്ട് പറയുന്നു..
നിരഞ്ജൻ അഭി.
