നിരഞ്ജൻ അഭി, മസ്‌ക്കറ്റ്
മസ്കറ്റ് : ഒമാന്റെ കര അതിർത്തികൾ തിങ്കളാഴ്ച വൈകിട്ട് 6 മണി മുതൽ ഒരാഴ്ചത്തേക്ക് അടച്ചിടാൻ ഒമാൻ സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു.
കഴിഞ്ഞ ദിവസം കോവിഡ് കേസുകൾ വർധിച്ചതും വരാന്ത്യത്തിൽ മുൻകരുതലുകൾ ഇല്ലാതെ സ്വദേശികളും വിദേശികളും കൂട്ടത്തോടെ പുറത്തിറങ്ങിയതും ഇത്തരമൊരു തീരുമാനമെടുക്കാൻ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി നിർബന്ധിതമാകുകയായിരുന്നു എന്ന് വിലയിരുത്തുന്നു.
മാസ്ക് ധരിക്കാതെയും, ടെന്റുകളിലും മറ്റിടങ്ങളിലും ആളുകളെ പങ്കെടുപ്പിച്ചു ഒത്തുചേരലുകളും നടക്കുന്നത് കൊറോണ സാമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്നു സുപ്രീം കമ്മിറ്റി അഭിപ്രായപ്പെട്ടു. കൂടാതെ തൊട്ട് അയൽരാജ്യമായ യുഎഇ യിൽ കോവിഡ് കേസുകൾ ഉയരുന്നതും കര അതിർത്തികൾ അടക്കാൻ കാരണമായി.ഒരാഴ്ചക്ക് ശേഷം ആവശ്യമെങ്കിൽ നിയന്ത്രണം നീട്ടാൻ സാധ്യതയുണ്ടെന്നും സുപ്രീം കമ്മിറ്റി പറഞ്ഞു.
നിരഞ്ജൻ അഭി.
