നിരഞ്ജൻ അഭി.
മസ്കറ്റ്: ഒമാനിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ തൊഴിലുകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തി.ആറു മേഖലകളിലെ അക്കൗണ്ടിങ്, ഫിനാൻസ് തൊഴിലുകളാണ് പുതിയതായി ഒമാനി പൗരന്മാർക്കായി നിജപ്പെടുത്തിയത്..
ഇതോടെ ഈ തൊഴിലുകളിൽ ഉള്ള മലയാളികൾ അടക്കമുള്ള നിരവധി പേർക്ക് ജോലി നഷ്ടപ്പെടും..
ഇൻഷുറൻസ് കമ്പനികളിലെയും ഇൻഷുറൻസ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിലെയുംഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ,ഷോപ്പിംഗ് മാളുകളിലെ വിൽപ്പന, മണി എക്സ്ചേഞ്ച്, സാധനങ്ങൾ തരം തിരിക്കൽ തുടങ്ങിയവയിലെ ജോലികളിലും വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തി.

വാഹന ഏജൻസികളിലെ അക്കൗണ്ടിങ്, അഡ്മിനിസ്ട്രേറ്റർ തസ്തികകളും,പഴയതും പുതിയതുമായ എല്ലാത്തരം വാഹന വിൽപ്പനയിലെ എല്ലാത്തരം ജോലികളും, വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽപ്പനയിലെ എല്ലാത്തരം ജോലികളിലും വിദേശികൾക്ക് ഇനി ജോലി ലഭിക്കില്ല. നിലവിൽ ഉള്ളവർക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യും..ഇത് കൂടാതെ ഡ്രൈവർ തസ്തികകളിലും പുതിയ നിയന്ത്രണം കൊണ്ട് വന്നു, ഇന്ധനം, ഭക്ഷ്യ ഉൽപ്പന്നങ്ങൾ,കാർഷികോൽപ്പന്ന ങ്ങൾ എന്നിവ കൊണ്ട് പോകുന്ന വണ്ടികളിൽ ഇനി ഒമാൻ പൗരന്മാരായ ഡ്രൈവർമാർക്ക് മാത്രമാണ് അനുമതി.
ആയിരക്കണക്കിന് മലയാളികൾ ആണ് മേൽപ്പറഞ്ഞ എല്ലാ തൊഴിലുകളിലുമായി ഒമാനിൽ ജോലി ചെയ്യുന്നത്. ഇവർക്കെല്ലാം നിലവിലെ വിസ തീരുമ്പോൾ പുതുക്കി നൽകില്ല.ആരോഗ്യ മേഖലയിലും ഉടൻസ്വദേശി വൽക്കരണം നടപ്പിലാക്കുമെന്നും മന്ത്രിസഭാ സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
