വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്.
മസ്കറ്റ്: ഒമാനിൽ വിദേശ തൊഴിലാളികളുടെ ജോലി മാറ്റത്തിനുള്ള അപേക്ഷ തീയതി ജനുവരി 21വരെ നീട്ടി നൽകി.ഒമാൻ തൊഴിൽ മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
വിസ വിലക്കുള്ള തൊഴിലുകളിൽ ജോലിയിൽ തുടരുന്നവർ ലഭ്യമായ മറ്റ് പ്രൊഫഷണുകളിലേക്ക് മാറണം, അല്ലാത്തപക്ഷം നിലവിലുള്ള റെസിഡന്റ് കാർഡ് കാലാവധി കഴിയുന്നത്തോടെ അത് പുതുക്കി നൽകില്ല.
വിസ വിലക്കുള്ള തസ്തികകളെക്കുറിച്ച് അറിയുവാൻ അടുത്തുള്ള സനദ് സെന്ററുകളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. മാറ്റുന്നതിനായി സ്പോൺസറുടെ തിരിച്ചറിയൽ കാർഡ് സഹിതം എത്തി സനദ് സെന്ററുകൾ വഴി ഓൺലൈനിൽ നടപടികൾ പൂർത്തിയാക്കിയാൽ റോയൽ ഒമാൻ പോലീസ് സേവന കേന്ദ്രത്തിൽ എത്തി തിരിച്ചറിയൽ കാർഡുകൾ മാറ്റി വാങ്ങാം.
അവസാന തീയതി നീട്ടിയതിന്റെ ആശ്വാസത്തിളാണ് മലയാളികൾ അടക്കമുള്ള അനേകം പ്രവാസികൾ.അവസാന സമയത്താണ് പലരും തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവിന്റെ പ്രാധാന്യത്തേക്കുറിച്ച് ബോധവാന്മാരായത്