(വാർത്ത: നിരഞ്ജൻ അഭി, മസ്‌ക്കറ്റ്)
മസ്കറ്റ് : പൊതു സ്ഥലത്തു മാസ്ക് ധരിക്കണമെന്ന സുപ്രീംകമ്മിറ്റി നിർദ്ദേശം ലംഘിച്ച ബംഗ്ലാദേശി പൗരനെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
വടക്കൻ ശർഖിയയിലെ ഫസ്റ്റ് ഇൻസ്റ്റന്റ് കോടതി ഇയാൾക്ക് മൂന്ന് മാസം തടവും തടവിനു ശേഷം നാടുകടത്താനും ഉത്തരവിട്ടു.
നിയമലംഘകർക്ക് ബന്ധപ്പെട്ട അധികൃതർ കടുത്ത ശിക്ഷ നൽകണമെന്നു കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി ഉത്തരവിട്ടിരുന്നു.
കോവിഡിനെ തുടർന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളിൽ ഒമാനിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും , പൊതു സ്ഥലത്ത് മുഖാവരണം ധരിക്കൽ,ഒത്തുചേരലുകൾ എന്നിവക്ക് കർശന നിയന്ത്രണം തുടരുകയാണ്.
