വാർത്ത: നിരഞ്ജൻ അഭി. മസ്കറ്റ്.-ഒമാൻ
മസ്കറ്റ് : ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം ജനുവരി 1 മുതൽ നിർത്തലാക്കിക്കൊണ്ടുള്ള ഗവണ്മെന്റ് ഉത്തരവ് നടപ്പിലാക്കി തുടങ്ങി..
കച്ചവടസ്ഥാപനങ്ങളിലും ഹോട്ടലുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകളോ തുണി ബാഗുകളോ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്ന് കർശന നിർദേശം നൽകി കഴിഞ്ഞു. ഉയർന്ന പിഴത്തുകയാണ് ലംഘിക്കുന്നവരെ കാത്തിരിക്കുന്നത്.
കർശനമായ നിയമം ഹോട്ടലുകളിൽ പാഴ്‌സൽ വിതരണത്തെ സാരമായി ബാധിച്ചുകഴിഞ്ഞു. പകരം ഉപയോഗിക്കാവുന്ന തുണി, പേപ്പർ ബാഗുകളുടെ ലഭ്യതക്കുറവും ഉയർന്ന വിലയും എല്ലാ വ്യാപാരസ്ഥാപനങ്ങളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ലുലു പോലുള്ള സൂപ്പർമാർക്കറ്റുകൾ കസ്റ്റമേഴ്സിനോട് തന്നെ സഞ്ചികളുമായി വരുവാൻ ആവശ്യപ്പെട്ടു കഴിഞ്ഞു.. അല്ലാത്തവർക്ക് ബാഗുകൾ വില കൊടുത്തു വാങ്ങേണ്ടി വരുന്നുണ്ട്..