-നിരഞ്ജൻ അഭി, മസ്‌ക്കറ്റ് –
മസ്കറ്റ് : ഒമാൻ സെൻട്രൽ ബാങ്ക് പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കി.20,10,5,1 മൂല്യമുള്ള റിയാൽ നോട്ടുകളും 500,100 ബൈസാ നോട്ടുകളും ആണ് പുതുതായി പുറത്തിറക്കിയത്.
ഇതിൽ 20,10 മുതലായ ഉയർന്ന മൂല്യമുള്ള നോട്ടുകളിൽ പുതിയ സുൽത്താൻ ഹൈതമിന്റെ ചിത്രത്തോടെയാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.പുതിയ നോട്ടുകൾ ജനുവരി 11 ഇന്നലെ മുതൽ വിനിമയത്തിന് ലഭ്യമായിതുടങ്ങി.
കഴിഞ്ഞ ജൂലൈ മാസം 50 റിയാലിന്റെ പുതിയ നോട്ട് ഒമാൻ സെൻട്രൽ ബാങ്ക് പുറത്തിറക്കിയിരുന്നു.പുതിയ നോട്ടുകൾക്കനുസൃതമായിഎ.ടി.എം കളും, സി.ഡി.എം കളും ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്.
നിരഞ്ജൻ അഭി.