റിപ്പോർട്ട്: നിരഞ്ജൻ അഭി, മസ്കറ്റ്.
മസ്കറ്റ് : അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകാൻ ഒമാൻ ക്രിക്കറ്റ് അസോസിയേഷന്റെ അമിറാത്തിലെ ഒന്നാം നമ്പർ സ്റ്റേഡിയത്തിന് അംഗീകാരം നൽകി.
ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിൽ. ടെസ്റ്റ്, ഏകദിനം 20/20മത്സരങ്ങൾ നടത്താനാണ് അനുമതി.ഇതോടെ യു എ ഇ ക്ക് ശേഷം ടെസ്റ്റ് അംഗീകാരമുള്ള വേദിയായി ഒമാനും മാറി.അഫ്ഗാനിസ്ഥന്റെ ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള ഹോം വേദിയായി ഒമാനെ അവർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ ഈ മാസം ഇന്ത്യയിലും യു എ ഇ യിലുമായി നടക്കേണ്ടിയിരുന്ന അയർലണ്ട് അഫ്ഗാൻ ഏകദിന മത്സരങ്ങൾ ജനുവരി 26,29,31 തീയതികളിൽ ഒമാനിൽ നടക്കും.
ഫെബ്രുവരിയിൽ അഫ്ഗാനിസ്ഥന്റെ സിംബാബ്വേയുമായുള്ള ടെസ്റ്റ്, 20/20 മത്സരങ്ങൾക്കും ഒമാൻ വേദിയാകും.
ഒമാൻ ക്രിക്കറ്റിനു അഭിമാനകരമായ നിമിഷമാണ് ഐ സി സി അംഗീകാരം എന്നും ഒമാനിലെ ക്രിക്കറ്റിന്റെ വളർച്ചക്ക് ഊർജ്ജം പകരുന്നതാണ് തീരുമാനമെന്നും ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മധു ജെസ്റാണി പത്രസമ്മേളനത്തിൽ അറിയിച്ചു..
നിരഞ്ജൻ അഭി
മസ്കറ്റ്.