സന്തോഷ് ശ്രീധർ (സൗദി)
ദമ്മാം: സൗദിയിലെ വിദേശികളുടെ താമസ, തിരിച്ചറിയൽ രേഖ ആയ ഇഖാമ ഇനി ഡിജിറ്റൽ ആയി സൂക്ഷിക്കാനുള്ള പുതിയ സംവിധാനം നിലവിൽ വന്നു.
ഇതിൻ പ്രകാരം ഇഖാമ, ഡ്രൈവിംഗ് ലൈസൻസ്, വാഹനങ്ങളുടെ രെജിസ്ട്രേഷൻ കാർഡ് (ഇസ്തിമാര)എന്നിവയും ഡിജിറ്റൽ ആയി മൊബൈൽ ഫോണിൽ സൂക്ഷിക്കാം.
സൗദി പാസ്പോർട് (ജവാസത്ത് )ന്റെ ഓൺലൈൻ സേവന പോർട്ടൽ ആയ അബ്‌ഷീർ മൊബൈൽ ആപ്പിൽ ആക്ടിവേറ്റ് ചെയ്ത് രേഖകളും ക്യു ആർ കോടും ഡൗൺ ലോഡ് ചെയ്യാം.
അബ്‌ഷീർ ഇൻഡിവിജുൽ ആപ്പിൽ മൈ സർവീസ് എന്ന പോർട്ടലിൽ ഇവ സൂക്ഷിക്കാനാവും. ബാർകോഡ് ഉൾപ്പെടെ ഉള്ള രേഖകൾ സ്ക്രീൻ ഷോർട് ചെയ്ത് മൊബൈലിൽ സൂക്ഷിക്കത്തക്ക രീതിയിൽ ആണ് പുതിയ സംവിധാനം.
പോലീസ്, ബാങ്ക്, മറ്റ് അവശ്യ സർവീസുകളിലും ഇനി മുതൽ ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതിയാകും എന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ബന്ധർ അൽ മുസാരിയുടെ പ്രസ്താവനയിൽ പറയുന്നു.
ഔദ്യോഗിക മൊബൈൽ ആപ്പ് ആയ മൈദാൻ വഴി ക്യു ആർ കോഡ് സ്കാനിംങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് രേഖകളുടെ ആധികാരികത ഉറപ്പ് വരുത്താനും കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം നടപ്പാക്കിയിട്ടുള്ളത്.
