17.1 C
New York
Monday, September 20, 2021
Home Pravasi അറ്റസ്റ്റ് ചെയ്യാത്ത കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് തവക്കൽനായിൽ ഇമ്യൂൺ ആയ അനുഭവവുമായി പ്രവാസി...

അറ്റസ്റ്റ് ചെയ്യാത്ത കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് തവക്കൽനായിൽ ഇമ്യൂൺ ആയ അനുഭവവുമായി പ്രവാസി യുവാവ്

വിവേക് പഞ്ചമൻ, സൗദി

ജിദ്ദ : കേരള സർക്കാരിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റുകളാണ് തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനു അപേക്ഷിക്കാൻ കൂടുതൽ നല്ലത് എന്ന് പലരും അനുഭവങ്ങൾ പങ്ക് വെക്കുന്നതിനിടെ കേന്ദ്ര സർക്കാരിൻ്റെ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് അപേക്ഷ സമർപ്പിച്ച് ഇമ്യൂൺ ആയ അനുഭവവുമായി തിരുവനന്തപുരം സ്വദേശി.

ദമാമിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പെരുമത്തുറ സ്വദേശി സഫ സൈഫുല്ല എന്ന പ്രവാസി യുവാവാണു ഒരു അറ്റസ്റ്റേഷനുമില്ലാതെ കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്ത് മണിക്കൂറുകൾ കൊണ്ട് ഇമ്യൂൺ ആയത്. അദ്ദേഹം പങ്ക് വെച്ചു. അപേക്ഷിച്ചത് ഇപ്രകാരമായിരുന്നു.

അപ് ലോഡ് ചെയ്യാനുള്ള ആദ്യ ഓപ്ഷനിൽ പാസ്പോർട്ടിൻ്റെ ഫസ്റ്റ് പേജും ലാസ്റ്റ് പേജും ചേർന്ന പിഡിഎഫ് ഫയൽ അപ് ലോഡ് ചെയ്തു. ആദ്യ പേജിനോടൊപ്പവും ലാസ്റ്റ് പേജിനോടൊപ്പവും ഉള്ള അഡ്രസ് ഇല്ലാത്ത ബ്ളാങ്ക് പേജുകൾ ഉൾപ്പെടുത്തിയിരുന്നില്ല.

രണ്ടാമത്തെ ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ കോവിൻ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത സെക്കൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തു.

മൂന്നാമത്തെ ഓപ്ഷനിൽ കേന്ദ്ര സർക്കാരിൻ്റെ കോവിൻ സൈറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്ത ഫസ്റ്റ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്തു.

വാക്സിൻ സർട്ടിക്കറ്റുകളുടെ പി ഡി എഫ് ഫയലുകളുടെ പേരുകൾ താൻ അപ് ലോഡ് ചെയ്യുന്നതിനു മുംബായി മാറ്റിയിരുന്നതായി സൈഫുദ്ദീൻ പ്രത്യേകം പരാമർശിച്ചു. ആദ്യ ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പേര് vacccinedose1 എന്നും സെകൻഡ് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റിൻ്റെ പേര് vaccinedose2 എന്നും പാസ്പോർട്ട് കോപിയുടെ പി ഡി എഫ് ഫയലിൻ്റെ പേര് passport എന്ന പേരിലുമാക്കിയ ശേഷമാണ് അപേക്ഷ സമർപ്പിച്ചത്.

സെക്കൻഡ് ഡോസ് എടുത്ത് 17 ദിവസം കഴിഞ്ഞായിരുന്നു അപേക്ഷ നൽകിയത്. ജൂലൈ 17 ശനിയാഴ്ച വൈകുന്നേരം സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപേക്ഷ സമർപ്പിച്ച തനിക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ അപേക്ഷ അംഗീകരിച്ച മെസ്സേജ് വരികയും തുടർന്ന് തവക്കൽനാ പരിശോധിച്ചപ്പോൾ ഡോസുകൾ കംപ്ളീറ്റ് ആക്കി ഇമ്യൂൺ ആയ സ്റ്റാറ്റസ് പ്രത്യക്ഷ്യപ്പെടുകയും ചെയ്തതായി സൈഫുദ്ദീൻ വ്യക്തമാക്കി.

ആദ്യ തവണത്തെ തൻ്റെ അപേക്ഷ തന്നെ ഒരു അറ്റസ്റ്റേഷനും ഇല്ലാതെത്തന്നെ സ്വീകരിച്ചതിൻ്റെ സന്തോഷത്തിലാണിപ്പോൾ സൈഫുദ്ദീൻ. കഴിഞ്ഞ ദിവസം കേരള സർക്കാരിൻ്റെ മാത്രം വാക്സിൻ സർട്ടിഫിക്കറ്റുകൾ വെച്ച് ആദ്യ തവണ അപേക്ഷിച്ച മറ്റൊരു പ്രവാസി യുവാവും തവക്കൽനായിൽ ഇമ്യൂൺ ആയതായി അറേബ്യൻ മലയാളിയെ അറിയിച്ചിരുന്നു.

അതേ സമയം നിലവിൽ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് അപേക്ഷ നൽകുന്നതിനെത്തുടർന്ന് ബ്ളോക്ക് ആക്കിയവർക്ക് പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓപ്ഷൻ ഇത് വരെ സൈറ്റിൽ ലഭ്യമായിട്ടില്ലെന്നത് പ്രവാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

എംബസി അറ്റസ്റ്റേഷൻ ഉണ്ടായാൽ പോലും പെട്ടെന്ന് പോകേണ്ടവർക്കും മറ്റും ഒരിക്കൽ കൂടി അപേക്ഷിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനായി റിയാദ് ഇന്ത്യൻ എംബസി സൗദി ആരോഗ്യ മന്ത്രാലയയവുമായി ബന്ധപ്പെടണമെന്നാണു പ്രവാസികൾ ആവശ്യപ്പെടുന്നത്.

വിവേക് പഞ്ചമൻ, സൗദി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: