നിരഞ്ജൻ അഭി, മസ്കറ്റ്.
മസ്കറ്റ് : കഴിഞ്ഞ ദിവസം നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ 2കോടി ദിർഹം (40 കോടി ഇന്ത്യൻ രൂപ )ലഭിച്ച മലയാളിയായ കോഴിക്കോട് സ്വദേശി അബ്ദുൽ സലാം.എൻ.വി.ക്ക്.
മസ്കറ്റിൽ സ്വന്തമായി ഷോപ്പിംഗ് സെന്റർ നടത്തുകയാണ് 28കാരനായ ഇദ്ദേഹം.
അബ്ദുൽ സലാമിനെ ബിഗ് ടിക്കറ്റ് അധികൃതർക്ക് ആദ്യം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ടിക്കറ്റ് എടുത്തപ്പോൾ നൽകിയ ഫോൺ നമ്പർ കോഡിൽ വന്ന തെറ്റുമൂലമാണ് അബ്ദുൽ സലാമിനെ ബന്ധപ്പെടാൻ കഴിയാതിരുന്നത്, തുടർന്ന് ബിഗ് ടിക്കറ്റ് അധികൃതർ പൊതുജനങ്ങളുടെ സഹായം തേടുകയായിരുന്നു..എന്തായാലും പുതുവർഷത്തിൽ ഒരു മലയാളിയെക്കൂടി കോടീശ്വരൻ ആക്കിയിരിക്കുകയാണ് ബിഗ് ടിക്കറ്റ് ലോട്ടറി.
ബിഗ് ടിക്കറ്റ് ലോട്ടറി ചരിത്രത്തിൽ മിക്കപ്പോഴും ഒന്നാം സമ്മാനമടക്കം മിക്ക സമ്മാനങ്ങളും തുടർച്ചയായി ലഭിക്കുന്നത് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്കാണ് എന്നുള്ളതും കൗതുകകരമാണ്.500 ദിർഹമാണ് ഒരു ടിക്കറ്റിന്റെ വില (₹10000) എല്ലാ മാസവും മൂന്നാം തീയതിയാണ് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്.