നിരഞ്ജൻ, മസ്കറ്റ്.
ബഹ്‌റൈൻ: കൂടുതൽ ഫീസ് ഇല്ലാതെ മുൻകൂട്ടി ബുക്ക് ചെയ്ത യാത്ര തീയതി മാറ്റാനുള്ള അവസരം നീട്ടി നൽകി ഗൾഫ് എയർ.
മലയാളികൾ അടക്കമുള്ള യാത്രക്കാർക്ക് ഗുണകരമാകുന്നതാണ് തീരുമാനം.
കഴിഞ്ഞ വർഷം മാർച്ച് മുതൽ കോവിഡ് സാഹചര്യത്തിൽ പ്രഖ്യാപിച്ച അനുകൂല്യമാണ് ഇപ്പോൾ ഈ വർഷം ഏപ്രിൽ വരെ ദീർഘിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇത്തരം അനുകൂല്യം ആദ്യം പ്രഖ്യാപിച്ച എയർലൈൻ ഗൾഫ് എയർ ആയിരുന്നു. ഗൾഫ് എയർ വെബ്‌സൈറ്റിൽ ‘മാനേജ് മൈ ബുക്കിങ് ‘ വഴി എത്ര തവണ വേണമെങ്കിലും യാത്ര തീയതി മാറ്റാവുന്നതാണ്. എയർലൈൻസിന്റെ ബുക്കിങ് സെന്റർ വഴിയും ട്രാവൽ ഏജൻസികൾ വഴിയും അനുകൂല്യം ലഭ്യമാണെന്ന് അധികൃതർ അറിയിച്ച
നിരഞ്ജൻ.
മസ്കറ്റ്.