17.1 C
New York
Monday, June 27, 2022
Home Pravasi അടുത്ത വർഷം ഒമാൻ സമ്പദ്ഘടന അതിവേഗ വളർച്ച നേടുമെന്ന് ലോക ബാങ്ക്.

അടുത്ത വർഷം ഒമാൻ സമ്പദ്ഘടന അതിവേഗ വളർച്ച നേടുമെന്ന് ലോക ബാങ്ക്.


നിരഞ്ജൻ അഭി, മസ്‌ക്കറ്റ്

മസ്കറ്റ് : അടുത്ത സാമ്പത്തികവർഷത്തോടെ ഒമാൻ വളരെ വേഗം വളർച്ച നേടുന്ന സമ്പദ്ഘടന ആയി മാറുമെന്ന് ലോകബാങ്ക് റിപ്പോർട്ട്‌. 7.9 ശതമാനത്തിന്റെ റിയൽ ജിഡിപി വളർച്ച ഒമാൻ രേഖപ്പെടുത്തുമെന്നു റിപ്പോർട്ടിൽ പറയുന്നു.

പശ്ചിമേഷ്യയിലെയും ആഫ്രിക്കൻ രാജ്യങ്ങളിലെയും ഏറ്റവും ഉയർന്ന വർധനവായിരിക്കും ഇതെന്നും ലോകബാങ്ക് പുറത്തുവിട്ട ഗ്ലോബൽ ഇക്കോണമിക്സ് പ്രോസ്‌പെക്ടസിൽ പറയുന്നു.
2021ൽ 0.5%ആണ് വളർച്ച പ്രതീക്ഷിക്കുന്നത്. അതിൽ നിന്നും വൻ കുതിച്ചു ചാട്ടം ആയിരിക്കും 2022ആകുമ്പോൾ 7.9 %ജി ഡി പി എന്നും പറയുന്നു.

ചെലവ് ചുരുക്കലും,സബ്‌സിഡി പിൻവലിക്കലും ധനക്കമ്മി ഭദ്രമായ നിലയിൽ എത്തിക്കാൻ ഒമാനെ സഹായിക്കുമെന്ന് ലോക ബാങ്ക് കണക്കുകൂട്ടുന്നു. ഒമാൻ വ്യവസായ ലോകവും മലയാളികൾ അടക്കമുള്ള പ്രവാസ വ്യവസായികളും ശുഭപ്രതീക്ഷയോടെയാണ് റിപ്പോർട്ട്‌ കാണുന്നത്.

നിരഞ്ജൻ അഭി.

Facebook Comments

COMMENTS

- Advertisment -

Most Popular

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് നോമിനേഷന്‍ സ്വീകരിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രൂരമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...

നിർത്തലാക്കിയിരുന്ന ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക. കൊല്ലം - എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം - കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം - ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി...

ആശങ്ക ഉയരുന്നു; രാജ്യത്ത് വീണ്ടും 17,000 കടന്ന് കോവിഡ് കേസുകൾ.

രാജ്യത്ത് വീണ്ടും 17000 കടന്ന് കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 17,073 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേർ മരിച്ചു. രോഗമുക്തി നിരക്ക് 98.57 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. സംസ്ഥാനത്ത്...

വിദ്യാര്‍ഥി യുവജന സംഘടനകളില്‍ ഏറിയ പങ്കും മദ്യപാനികള്‍ ആണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റർ.

തിരുവനന്തപുരം: വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറിയ പങ്കും മദ്യപിക്കുന്നവരായി മാറിയ സാഹചര്യമാണെന്നു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പുതിയ തലമുറയിലെ കുട്ടികളെ ബോധവത്ക്കരിക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളം മയക്കുമരുന്നിന്റെ ഹബ്ബായി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: