17.1 C
New York
Friday, July 1, 2022
Home Obituary ശ്രീ.ജോയ്‌സ് കെ. ജോർജ് (78) ചെന്നീർക്കരയിൽ അന്തരിച്ചു.

ശ്രീ.ജോയ്‌സ് കെ. ജോർജ് (78) ചെന്നീർക്കരയിൽ അന്തരിച്ചു.

 

ഫിലഡൽഫിയാ: 90 കളുടെ തുടക്കം മുതൽ ഫിലഡൽഫിയാ മലയാളികളുടെ സുപരിചിതനും, ബെൻസേലം സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് മെമ്പറും ആയിരുന്ന പത്തനംതിട്ട, ചെന്നീർക്കര, കളരിക്കൽ, ജോ സൈഡിൽ ശ്രീ.ജോയ്‌സ് കെ.ജോർജ് (78 വയസ്സ് ) ചെന്നീർക്കരയിൽ അന്തരിച്ചു. സംസ്ക്കാരം ജൂൺ 1 ന് ബുധനാഴ്ച രണ്ടു മണിക്ക് നടക്കുന്ന വീട്ടിലെ ശുശ്രൂഷകൾ ശേഷം മൂന്നു മണിക്ക് തുമ്പമൺ നോർത്ത് സെറ്റ് മേരീസ് കാദീശ്ത്താ ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടും.

മല്ലപ്പള്ളി പുത്തൻപറമ്പിൽ ശോശാമ്മയാണ് ഭാര്യ. ജെസു, ജീന എന്നിവർ മക്കളും,  ടീന, വിനു എന്നിവർ മരുമക്കളുമാണ് (എല്ലാവരും USA).

കേരളത്തിലെ ഒരു നല്ല ഹൈസ്കൂൾ അധ്യാപകനായിരുന്നു ജോയ്‌സ് കെ ജോർജ്ജ്. അധ്യാപകൻ, നാഷണൽ കേഡറ്റ് കോർപ്സ് ഓഫീസർ, ചെന്നീർക്കര ദേശാഭിമാനി ലൈബ്രറി & ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ്, മനോരമയുടെ അഖില കേരള ബാലജനസഖ്യം,  കേരളത്തിലെ മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിട്ടുള്ള അദ്ദേഹം, തൊണ്ണൂറുകളുടെ ആരംഭത്തിൽ അമേരിക്കയിൽ എത്തുകയും, അമേരിക്കയിൽ മലയാള ഭാഷയുടെ വക്താവും സുവിശേഷ പ്രഭാഷകനും അനേകർക്ക് ഉപദേഷ്ടാവും ആയി മാറുകയും ചെയ്തു.  തന്റെ   പുഞ്ചിരിയും ദയയുള്ള വാക്കുകളും കൊണ്ട് അദ്ദേഹം നിരവധി ജീവിതങ്ങളെ സ്പർശിച്ചു. യഥാർത്ഥ സൗഹൃദത്തിന്റെ മൂല്യങ്ങൾ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.  മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആയുഷ്കാല മെമ്പറും ആയിരുന്നു.

എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരാലും സ്നേഹിക്കപ്പെടുകയും ചെയ്ത വേറിട്ട വക്തിത്വത്തിന്റെ ഉടമയായിരുന്ന ജോയ്‌സ് കെ. ജോർജിന്റെ നിര്യാണത്തിൽ ബെൻസേലം സെന്റ് . ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഇടവക വികാരി റവ. ഫാദർ ഷിബു വേണാട് മത്തായിയും, മത്തായി കോർ എപ്പിസ്‌കോപ്പയും ഇടവക ജനങ്ങളും അനുശോചനം രേഖപ്പെടുത്തി.

Facebook Comments

COMMENTS

- Advertisment -

Most Popular

ഖദീജയ്ക്കു ഇനി സ്വന്തം കാലിൽ നിൽക്കാം.

കോട്ടയ്ക്കൽ. ഒന്നര വയസ്സിൽ പോളിയോ ബാധിച്ചു ശരീരം തളർന്ന ഫാറൂഖ് നഗർ ചങ്ങരംചോല ഖദീജയ്ക്കു സ്വന്തം കാലിൽ നിൽക്കാൻ വരുമാനമാർഗമായി. ചെനയ്ക്കലിലുള്ള ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ സ്വീപ്പർ തസ്തികയിലാണ് താൽക്കാലിക നിയമനം ലഭിച്ചത്....

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: