വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വൈദികന് മരിച്ചു. ആലപ്പുഴ രൂപത അംഗവും സൗത്ത് ചെല്ലാനം സേവ്യര്‍ദേശ് ഇടവക പൊള്ളയില് തോമസിന്റെയും (ഉമ്മച്ചന്) റോസിയുടെയും മകനുമായ ഫാ. റെന്സണ് പൊള്ളയിലാണ് (41) മരിച്ചത്.
കഴിഞ്ഞ 10ന് രാവിലെ എറണാകുളത്തുണ്ടായ ബൈക്ക് അപകടത്തെത്തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് (12-05-2022-വ്യാഴം) വൈകീട്ട് മൂന്നിന് സൗത്ത് ചെല്ലാനം സേവ്യര്‍ദേശ് പള്ളിയില്‍ ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
2009 ഏപ്രില്‍ 18ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. റെന്സണ് ബിഷപ്പിന്റെ സെക്രട്ടറി, ചാന്‍സലര്‍, കൂരിയ നോട്ടറി, കാത്തലിക് ലൈഫിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
വട്ടയാല്‍ സെന്റ് പീറ്റേഴ്സ് ഇടവക സഹവികാരി, ജീസസ് ഫ്രറ്റേണിറ്റി രൂപത ഡയറക്ടര്‍, ആലപ്പുഴ സെന്റ് പീറ്റേഴ്സ് കോളജ് മാനേജര്‍, ചെട്ടികാട് വിശുദ്ധ മരിയ ഗൊരേത്തി ചാപ്പൽ ചാപ്ലിന്, രൂപത മതബോധന കേന്ദ്രമായ സുവിശേഷ ഭവന് ഡയറക്ടര്‍, ആലപ്പുഴയിലെ മോണിങ് സ്റ്റാര്‍ സ്കൂള്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2020 ജൂലൈ 10 മുതല്‍ ബംഗളൂരുവില്‍ കാനന്‍ ലോ പഠനം ആരംഭിച്ചു.