വാർത്ത: തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്ക, ജസ്റ്റീസ് ഫോര്‍ ഓള്‍, ഫ്രീ ആനന്ദ് ജോണ്‍ മൂവ്‌മെന്റ്, ഫ്രീ ആകാശ് ദലാള്‍, ജസ്റ്റീസ് ഫോര്‍ ശ്രീരാജ് ചന്ദ്രന്‍, ജസ്റ്റീസ് ഫോര്‍ ജോജോ ജോണ്‍, ഫ്രീ സജിന്‍ തുടങ്ങി നിരവധി പ്രസ്ഥാനങ്ങളില്‍ എന്നോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും, സാമൂഹികവും സാംസ്കാരികവുമായ കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്ത “മഹാബലി’ ആയി പല അസോസിയേഷന്‍ പരിപാടികളിലും മറ്റും വേഷമിട്ട ജോയി പുളിയനാല്‍ അവസാനം കോവിഡ് 19 എന്ന മഹാമാരിക്കുമുന്നില്‍ കീഴടങ്ങിയ വിവരം ഇക്കഴിഞ്ഞ ദിവസം അറിയുവാനിടയായി. ഏതാണ്ട് നാല്‍പ്പത് ദിവസത്തോളം അദ്ദേഹം ആശുപത്രി വെന്റിലേറ്ററില്‍ ആയിരുന്നുവെന്നും വീട്ടുകാര്‍ക്ക് വരെ കാണാന്‍ അനുവദിച്ചിരുന്നില്ല എന്നും അറിഞ്ഞു.
രണ്ടു വര്‍ഷമായി കാന്‍സര്‍ സംബന്ധമായ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് യോങ്കേഴ്‌സില്‍ നിന്നും റോക്ക്‌ലാന്റിലേക്ക് താമസം മാറ്റിയത്. യോങ്കേഴ്‌സിലായിരുന്നപ്പോള്‍ ഞങ്ങള്‍ എല്ലാ കാര്യങ്ങളിലും സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.
ജോയി പുളിയനാലിന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ പ്രിയ പത്‌നി മോളിക്കും, മകന്‍ ജിമ്മിക്കും, മരുമകള്‍ ജോണ്‍സി, കൊച്ചുമക്കളായ ഹന്നാ, ഹെലേന, ജോഷ്വാ എന്നിവര്‍ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കും എന്റേയും എന്റെ കുടുംബാംഗങ്ങളുടെ പേരിലും അനുശോചനം രേഖപ്പെടുത്തുന്നു.
ജീവിച്ചിരുന്നപ്പോള്‍ എന്നോടൊപ്പം ജയില്‍ സന്ദര്‍ശനങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും മുന്‍നിരയില്‍ നിന്നുട്ടുള്ള അദ്ദേഹത്തെപ്പോലുള്ള ധൈര്യശാലികള്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ വളരെ കുറവാണ് എന്നു പറയേണ്ടിയിരിക്കുന്നു. ഞാന്‍ എവിടെ വിളിച്ചാലും അദ്ദേഹം മടികൂടാതെ വന്നിരുന്നു. കൂടെ എപ്പോഴും ഭാര്യ മോളിയും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.
ജീവിതത്തിന്റെ അവസാന നാളുകളില്‍ ഭക്തിമാര്‍ഗ്ഗത്തിലേക്ക് നീങ്ങിയ ജോയി കത്തോലിക്കാ സഭയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങള്‍ക്ക് ഒരിക്കല്‍ക്കൂടി ഞാന്‍ ബന്ധപ്പെട്ട സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും പേരിലും, പ്രത്യേകിച്ച് ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ പേരിലും അനുശോചനം രേഖപ്പെടുത്തുകയും അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്യുന്നു.
തോമസ് കൂവള്ളൂര്‍,
ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ വൈസ് പ്രസിഡന്റ്.

Thanks for publishing my article in your Malayalimanasu.com publication. Best wishes.
Thomas Koovalloor.
Email: tjkoovalloor@live.com
Phone: 914-409-5772