17.1 C
New York
Tuesday, May 17, 2022
Home Obituary നടന്‍ ഒറ്റാല്‍ വാസവന്‍ അന്തരിച്ചു.

നടന്‍ ഒറ്റാല്‍ വാസവന്‍ അന്തരിച്ചു.

ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവൻ (ഒറ്റാൽ വാസവൻ – 76) അന്തരിച്ചു.

രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം.

2014 ൽ പുറത്തിറങ്ങിയ ഒറ്റാലിൽ വല്ല്യപ്പച്ചായി എന്ന കഥാപാത്രത്തെയാണ് വാസുദേവൻ അവതരിപ്പിച്ചത്. വേമ്പനാട്ട് കായലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന വാസുദേവനെ യാദൃച്ഛികമായി കണ്ട സംവിധായകൻ തന്റെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.

കെ. മോഹൻ, വിനോദ് വിജയൻ എന്നിവർ ചേർന്ന് നിർമിച്ച ഒറ്റാൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു.

ഒറ്റാലിന് പുറമെ ഭയാനകം, കാറ്റിലൊരു പായ് കപ്പൽ മാ (ഷോർട്ട് ഫിലിം) എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. രാജമ്മ ആണ് ഭാര്യ. മക്കൾ : ഷാജി ലാൽ, ഷീബ.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യുക്രെയിനിൽ നിന്ന് മടങ്ങിയ വിദ്യാ‍ര്‍ത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ലെന്ന് കേന്ദ്രം.

യുക്രൈനിൽ നിന്നും നാട്ടിലെത്തിയ വിദ്യാർഥ‌ികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദ്യാർത്ഥികർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച പശ്ചിമ ബംഗാളിൻറെ നീക്കം കേന്ദ്രം തടഞ്ഞു. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയിൽ തുടര്‍ പഠനം...

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: