വാർത്ത: റവ. ഫാ. യോഹന്നാൻ ശങ്കരത്തിൽ, കുമ്പഴ
പന്തളം: മലങ്കര ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദിമോസിൻ്റെ സഹോദരൻ കുരമ്പാല ശങ്കരത്തിൽ നേടിയവിളയിൽ ഗ്രേയ്സ് ഭവനിൽ ഫിലിപ്പ് മത്തായി (75) നിര്യാതനായി. സംസ്കാരം ബുധൻ 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കുരമ്പാല സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
പന്തളം കൊശമറ്റം ഫിനാൻസ് മാനേജർ, ഹോളിസ്റ്റിക്ക് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, യുസിഫ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കാരയ്ക്കാട് ചെറുകാലേത്ത് ഗ്രേയ്സ് കോട്ടേജിൽ ബേബി ഫിലിപ്പ് (റിട്ട. അധ്യാപിക). മക്കൾ: റോഷ്നി,(ബെംഗളൂരു), റോഷിൻ, റോസിലി (ദുബായ്). മരുമക്കൾ: ഇളമണ്ണൂർ ബിനു ഭവനിൽ ബിനു ബേബി (ബെംഗളൂരു), കടമ്പനാട് പള്ളിവാതിൽക്കൽ അജി ജയിംസ്,(ബിസിനസ്), ചെന്നിത്തല മഠത്തിൽ ശാന്തി ഭവനിൽ ടി .ടി. വിൽസൺ,(ദുബായ്).
