റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഹൂസ്റ്റണ്‍: മലയാള മനോരമ പത്രാധിപ സമിതി അംഗമായിരുന്ന കുമളി അണക്കര മണപ്പള്ളില്‍ പി.എസ്. ഫിലിപ്പിന്റെ ഭാര്യ ഡെയ്‌സിയാമ്മ ഫിലിപ്പ് (63) ഹ്യൂസ്റ്റനില്‍ നിര്യാതയായി. മെഡിക്കല്‍ ഫിസിസിസ്റ്റും ബെയ്‌ലര്‍ കോളജ് അഡ്ജംക്ട് അസിസ്റ്റന്റ് പ്രൊഫസറുമാണ് ഫിലിപ്പ്. റാന്നി ചേത്തക്കല്‍ കൈതമംഗലത്ത് കെ.ടി. വര്‍ഗീസിന്റെയും മറിയകുട്ടി വര്‍ഗീസിന്റെയും പുത്രിയാണ് ഡെയ്‌സിയാമ്മ ഫിലിപ്പ്. മുംബൈ എസ് .എന്‍.ഡി.ടി. കോളജില്‍ നിന്ന് ബി.എസ്സി നഴ്‌സിംഗ് പാസായി. ഹ്യൂസ്റ്റനില്‍ ലിന്‍ഡന്‍ ബി ജോണ്‍സണ്‍ ഹോസ്പിറ്റലില്‍ ആര്‍.എന്‍. ആയിരുന്നു.
മക്കള്‍: ഡോ. ആഷര്‍ ഫിലിപ്പ് (റെജീന); അക്‌സ ഫിലിപ്പ്. എമിലിയ ഡെയ്‌സി ഫിലിപ്പ് കൊച്ചുമകളാണ്.
സഹോദരര്‍: തോമസ് വര്‍ഗീസ് (ജോര്‍ജ്കുട്ടി, ന്യുയോര്‍ക്ക്), ജസ്റ്റിന്‍ കൈതമംഗലം (സണ്ണി, ന്യുയോര്‍ക്ക്), ജിജി വര്‍ഗീസ് (റവ. വിത്സണ്‍ വര്‍ഗീസ്, ലൂയിസിയാന), അനു വര്‍ഗീസ് (ബിജന്‍, ന്യുയോര്‍ക്ക്)
സംസ്കാരം പിന്നീട്.